തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇടപെടൽ തൃപ്തികരമായില്ലെന്ന പരിഭവമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായിട്ട് പോലും കേസിന് അർഹമായ പരിഗണന കിട്ടിയില്ല. അപമാനം സഹിക്കാൻ കഴിയാതെയാണ് സുഹൃത്തുക്കളുമായി കൊല ആസൂത്രണം ചെയ്തതെന്നും പീതാoബരന്‍റെ മൊഴിയിൽ പറയുന്നു. വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് അക്രമിച്ചതെന്നും പ്രതികൾ മൊഴി നൽകി.
കേസിൽ പ്രധാന പ്രതികളെ പിടികൂടി വിഷയം തണുപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. അതേ സമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെസർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാനാണ് യുഡിഎഫിന്‍റെ നീക്കം.