കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച സംഭവത്തിൽ ഇടപെടുമെന്ന് സർക്കാർ (Kerala Govt intervention in case of Endosulfan Rehab Centers). ജീവനക്കാരുടെ ശമ്പള കുടിശിക എത്രയും വേഗം നൽകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. പ്രവർത്തനം നിലയ്ക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളുടെയും അവസ്ഥ സംബന്ധിച്ച് ഇടിവി ഭാരത് വാർത്ത നൽകിയിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെ 400 ഓളം കുട്ടികൾ പഠിക്കുന്ന മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാർ ജോലി നിർത്താൻ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണമായാത്. സാമൂഹ്യ സുരക്ഷ മിഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം കിട്ടിയിട്ടില്ല. ഓണത്തിന് പോലും ശമ്പളം ലഭിച്ചിരുന്നില്ല. പലരോടും കടം വാങ്ങിയാണ് യാത്ര ചെലവ് പോലും കണ്ടെത്തുന്നതെന്നും ജീവനക്കാർ അറിയിച്ചിരുന്നു.
സാമൂഹ്യ സുരക്ഷ മിഷന്‍റെ കീഴിൽ കാസർകോട് ജില്ലയിൽ പത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പടെ 400 ഓളം കുട്ടികളാണ് ഇത്തരം കേന്ദ്രങ്ങളിൽ പഠിക്കുന്നത്. തെറാപ്പിസ്റ്റ് മുതൽ ഭക്ഷണം പാകം ചെയ്യുന്നത് വരെയുള്ള ജീവനക്കാർക്കാണ് കഴിഞ്ഞ നാല് മാസമായി ശമ്പളം മുടങ്ങിയത്.
മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സാമൂഹിക സുരക്ഷ മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതാണ് പ്രവര്‍ത്തനം നിലയ്‌ക്കുന്നതിലേക്ക് എത്തിച്ചത്.
ദൂര സ്ഥലങ്ങളില്‍ നിന്നും ദിവസവും യാത്ര ചെയ്‌ത് വരുന്നവരാണ് ജീവനക്കാരില്‍ മിക്കവരും. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അധ്യാപകർ അവധിയിൽ പോകുന്നതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. നിലവില്‍ തുടര്‍ച്ചയായി ക്ലാസ് ലഭിക്കുന്നത് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടെന്നും ക്ലാസ് മുടങ്ങുന്ന അവസ്ഥയുണ്ടായാല്‍ പ്രയാസമുണ്ടാകുമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പിനും ജില്ല കലക്‌ടര്‍ക്കും പരാതി നൽകി കാത്തിരിക്കുകയാണ് ജീവനക്കാർ.
ഇപ്പോൾ കുട്ടികൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ക്ലാസ് മുടങ്ങിയാൽ വലിയ ബുദ്ധിമുട്ടാകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. തങ്ങൾക്ക് ഇനി ജോലിക്ക് പോകാൻ സാധിക്കില്ലെന്നും, ജീവിതം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇവർ ആശങ്കപ്പെടുന്നതായും പറഞ്ഞു.
ALSO READ: ശമ്പളമില്ല, ജീവനക്കാര്‍ സമരത്തില്‍ ; മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍
വീടുകൾ അടുത്തമാസം 15 നകം: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകൾ അടുത്തമാസം 15 നകം കൈമാറണമെന്ന് ഹൈക്കോടതി. 36 വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കാൻ 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. പ്രത്യേക പരിഗണന വേണ്ട ആളുകളാണ് എൻഡോസൾഫാൻ ദുരിതബാധിതർ, അതിനാൽ സമയബന്ധിതമായി ഇവരെ മാറ്റി പാർപ്പിക്കണമെന്ന് സെപ്‌റ്റംബര്‍ 25 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ALSO READ: എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് അടുത്തമാസം 15 നകം വീടുകൾ കൈമാറണമെന്ന് ഹൈക്കോടതി