ETV Bharat / state

വിട്ടൊഴിയാത്ത ദുരിതംപേറി എൻഡോസൾഫാൻ ഇരകള്‍, പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം - endosulfan victims pension distribution issue

കാസർകോട് ജില്ലയിലെ 6,700 ലധികം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെൻഷനാണ് അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്നത്. പ്രതിമാസം 1,200 മുതൽ 2,200 രൂപ വരെയായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന സഹായം

Endosulfan issue in kerala  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargode todays news  endosulfan victims kasaragod pension issue  വിട്ടൊഴിയാത്ത ദുരിതംപേറി എൻഡോസൾഫാൻ ഇരകള്‍  കാസർകോട് എൻഡോസൾഫാൻ ഇരകളുടെ പെൻഷൻ മുടങ്ങി  endosulfan victims pension distribution issue
വിട്ടൊഴിയാത്ത ദുരിതംപേറി എൻഡോസൾഫാൻ ഇരകള്‍, പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം
author img

By

Published : Aug 19, 2022, 4:30 PM IST

കാസർകോട് : അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതോടെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയില്‍. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സാമൂഹിക സുരക്ഷാമിഷന്‍റെ സ്നേഹ സാന്ത്വനം പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലായി പ്രതിമാസം 1,200 മുതൽ 2,200 രൂപ വരെയാണ് സഹായധനം നൽകിയിരുന്നത്. ജില്ലയിലെ 6,700 ലധികം ദുരിത ബാധിതർക്ക് സഹായമായിരുന്ന പെൻഷൻ പദ്ധതിയാണ് അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്നത്.

അഞ്ച് മാസമായി പെൻഷൻ മുടങ്ങിതോടെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയില്‍.

ഇതോടൊപ്പം തന്നെ, ദുരിതബാധിതരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസ കിരണം പദ്ധതിയും മുടങ്ങിയിട്ട് മാസങ്ങളായി. ആശ്വാസ കിരണം പദ്ധതിയിൽ പ്രതിമാസം 7,00 രൂപ വീതം 4,500 ലധികം പേർക്കാണ് സഹായം ലഭിച്ചിരുന്നത്. ഈ പദ്ധതിയിൽ ആറുമാസം മുതൽ ഒരു വർഷം വരെ തുക ലഭിക്കാത്തവരുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദുരിത ബാധിതർക്ക് താത്‌കാലിക ആശ്വാസമായിരുന്നു പെൻഷൻ. ഇത് മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.