കാസർകോട്: പെൻഷൻ മുടങ്ങുന്നത് പതിവായതോടെ വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങി എൻഡോസൾഫാൻ ദുരിതബാധിതർ. ഇതിന്‍റെ ഭാഗമായി കാസർകോട് ഒപ്പുമരച്ചുവട്ടിൽ അമ്മമാരും കുട്ടികളും ഉൾപ്പടെയുള്ളവർ സമരജ്വാല തീർത്തു.കഴിഞ്ഞ നാലുമാസമായി ദുരിതബാധിതർക്ക് പെൻഷൻ ലഭിക്കുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി ലഭിക്കാതായതോടെയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അറിയിച്ചു.
ജനുവരി 30ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരമിരിക്കാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനം. ഒപ്പുമരച്ചുവട്ടിൽ നടന്ന സമരജ്വാലയുടെ ഭാഗമായി സാമൂഹ്യപ്രവർത്തക ദയാബായി ഏകപാത്ര നാടകം അവതരിപ്പിച്ചു.