കാസർകോട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാൽ ചെറുത്തുനിൽപ്പ് തുടരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് (DYFI State Secretary Statement Against KSU and Youth Congress Protest). മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുത്തിട്ടില്ല. അത് തെറ്റായ വ്യാഖ്യാനമാണ്. ഡിവൈഎഫ്ഐ ഏറ്റെടുത്താൽ ഏഴ് അയലത്ത് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എത്താൻ കഴിയില്ലെന്നും വികെ സനോജ് പറഞ്ഞു (V K Sanoj).
കലാപമുണ്ടാക്കാനാണ് കെഎസ്‌യുവിന്‍റെ ശ്രമം. ആവശ്യവും, അജണ്ടയുമില്ലാത്ത സമരമാണ് ഇപ്പോൾ നടക്കുന്നത്. ഒരു കാരണവശാലും അത് അംഗീകരിക്കാൻ കഴിയില്ല.
ഇവർ കലാപത്തിനുള്ള ആഹ്വനമാണ് നടത്തുന്നത്. കലാപമുണ്ടാക്കി ലാത്തിചാർജും വെടിവെപ്പും ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്‌ടിക്കാനുള്ള നീക്കമാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തുന്നത്. ഡിവൈഎഫ്ഐ നവകേരള യാത്രയോടൊപ്പം ഒരു സംഘത്തെ അയക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും സനോജ് പറഞ്ഞു.
Also read: മുഖ്യമന്ത്രിയുടെ ബസിന് നേരെയുള്ള ഷൂ ഏറ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്