കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കരാർ ജോലികളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. മുള്ളേരിയ ഗാഡി ഗുഡെയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ധന സമാഹരണത്തിനായി തൊഴിലെടുക്കുന്നത്. കനക്കോട്ടെ രവിയുടെ വീട് നിർമാണ ജോലിയില്‍ നിന്ന് ലഭിച്ച 4500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ നല്‍കി. നാടിൻ്റെ നന്മക്കായുള്ള യുവാക്കളുടെ പരിശ്രമം അറിഞ്ഞതോടെ ഈ ഉദ്യമത്തിന് പിന്തുണ നൽകാൻ വീട്ടുടമ രവി തയ്യാറാവുകയായിരുന്നു. എൽഇഡി ബൾബുകളും ഖാദി തുണിത്തരങ്ങളും വിറ്റ് ഇതിനകം കാൽ ലക്ഷത്തോളം രൂപ ഗാഡിഗുഡെയിലെ പ്രവർത്തകർ സമാഹരിച്ചു നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ
എൽഇഡി ബൾബുകളും ഖാദി തുണിത്തരങ്ങളും വിറ്റ് ഇതിനകം കാൽ ലക്ഷത്തോളം രൂപ ഗാഡിഗുഡെയിലെ പ്രവർത്തകർ സമാഹരിച്ചു നൽകിയിട്ടുണ്ട്