കാസർകോട്: കുടിയേറ്റ കർഷകരുടെ കഥകൾ ഒരു പാട് കേട്ട് പഴകിയതാണ്. മലകയറി മൃഗങ്ങളോട് മല്ലിട്ട് മണ്ണില്‍ പൊന്നു വിളയിച്ച കർഷകർ. എന്നാല്‍ ആ കഥകളിലൊന്നും ഡ്രാഗൺ ഫ്രൂട്ട് കൃഷിയില്‍ വിജയം നേടിയ കർഷകരുടെ കാര്യം പറയുന്നില്ല.
വർഷങ്ങൾക്ക് മുൻപ് പാലായില്‍ നിന്ന് കുടിയേറിയവരുടെ പിൻതലമുറക്കാരാണ് കാസര്‍കോട് മാലക്കല്ല് പൂക്കയത്ത് പുത്തൻ കൃഷിയില്‍ വിജയം നേടുന്നത്. ഇത് ടോമി ജോർജും സാജൻ വർഗീസ് മാത്യുവും. പുതിയ കാലത്തെ കൃഷി രീതികൾക്ക് അനുസരിച്ച് ഫ്രൂട്ട് ഫാം എന്ന സാധ്യത പരീക്ഷിക്കുകയാണ് ഇവർ. അതിനായി താര എന്ന പേരില്‍ ഫാം നിർമിച്ചു.
താരയില്‍ വിളയുന്ന ഡ്രാഗൺ
പെരുമ്പച്ചാലിലെ താര ഫാമില്‍ 50 ഇനം ഡ്രാഗൺ ഫ്രൂട്ടാണ് ഇവർ കൃഷി ചെയ്യുന്നത്. വിറ്റാമിൻ, കാല്‍സ്യം, ധാതുലവണങ്ങൾ എന്നിവ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് രൂപഭംഗി കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. 500 ഡ്രാഗണ്‍ ഫ്രൂട്ട്സ് തൈകളാണ് ഇവരുടെ കൃഷിഭൂമിയിലുള്ളത്. തരിശായിക്കിടക്കുന്ന വിജനമായ സ്ഥലങ്ങളാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ അനുയോജ്യമെന്ന് ടോമി ജോര്‍ജ് പറഞ്ഞു.
25 ഏക്കര്‍ സ്ഥലത്ത് തെങ്ങിന്‍റെ ഇടവിളയായാണ് ഇവരുടെ പഴ വര്‍ഗ കൃഷി. ഡ്രാഗണ്‍ ഫ്രൂട്ട് പ്രത്യേകമായി കൃഷി ചെയ്യുന്നു. വെള്ളം വളരെ കുറച്ചു നല്‍കിയാല്‍ മതിയെന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി യുടെ പ്രത്യേകത. ഇവ കൂടാതെ റമ്പൂട്ടാന്‍, ഫിലോസാന്‍ തുടങ്ങിയവയും ഇവർ കൃഷി ചെയ്യുന്നുണ്ട്.
Also read: റോളര്‍ സ്‌കേറ്റിങ്ങുമാകാം, കാസര്‍കോട്ട് ഒരുങ്ങുന്നു മാതൃകാ പാത