ETV Bharat / state

ജലസംരക്ഷണമുറപ്പാക്കാൻ പദ്ധതികളുമായി കാസർകോട് ജില്ലാ ഭരണകൂടം - കാസര്‍കോട് വരള്‍ച്ചട

ഹരിത കേരള മിഷന്‍റെയും കൃഷി വകുപ്പിന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്

water  District Administration of Kasaragod  improve water conservation  ഹരിത കേരള മിഷന്‍  കാസര്‍കോട്  ജല ലഭ്യത  കാസര്‍കോട് വരള്‍ച്ചട  വരള്‍ച്ചാ മുന്‍കരുതല്‍
ജലസംരക്ഷണമുറപ്പാക്കാൻ പദ്ധതികളുമായി കാസർകോട് ജില്ലാ ഭരണകൂടം
author img

By

Published : Jun 30, 2020, 5:23 PM IST

Updated : Jul 1, 2020, 10:06 AM IST

കാസര്‍കോട്: തെങ്ങുകളുടെ തടമെടുക്കുന്നതിലൂടെ ജലസംരക്ഷണമുറപ്പാക്കാൻ കാസർകോടൻ മാതൃക. തടമെടുക്കുന്ന തെങ്ങിൻ ചുവട്ടിൽ ജൈവവളം ചേർത്ത് കൃഷി ചെയ്യുന്നതിലൂടെ കാർഷികാഭിവൃദ്ധിക്കൊപ്പം ഭൂഗർഭ ജലത്തിന്‍റെ അളവ് വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഹരിത കേരള മിഷന്‍റെയും കൃഷി വകുപ്പിന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജലസംരക്ഷണമുറപ്പാക്കാൻ പദ്ധതികളുമായി കാസർകോട് ജില്ലാ ഭരണകൂടം

കാസർകോട് ഭൂഗർഭ ജല ശോഷണം രൂക്ഷമാണെന്ന പഠന റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. തുടർന്ന് ജലശക്തി അഭിയാന്‍റെ നേതൃത്വത്തിൽ ജലസംരക്ഷണത്തിനായി വിവിധ പദ്ധതികളും നടപ്പിലാക്കി. ഇതിന് തുടർച്ചയായാണ് തെങ്ങിന്‍റെ തടമെടുത്ത് മഴവെള്ളം ഭൂമിയിലേക്കിറക്കുന്നത്. ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയോട് ചേർന്ന് തെങ്ങിന് തടമെടുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലയിൽ 14 ലക്ഷം തെങ്ങിൻ തടങ്ങൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

ജൈവവളങ്ങൾക്ക് വിലയുടെ 75 ശതമാനം ലഭ്യമാക്കുന്നതിലൂടെ പദ്ധതിയിൽ കർഷക പങ്കാളിത്തവും ഉറപ്പു വരുത്തുന്നു. ജലസമൃദ്ധിക്കൊപ്പം കാർഷിക സമൃദ്ധിയും ഇതിലൂടെ സാധ്യമാകുന്നു. പ്രാദേശിക സന്നദ്ധ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഇതിന്‍റെ ഭാഗമാക്കുന്നുണ്ട്.

Last Updated : Jul 1, 2020, 10:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.