കാസർകോട്: ജില്ലയിൽ വോട്ടിങ് മെഷീനിൽ ക്രമീകരിച്ചിരിക്കുന്ന ചിഹ്നത്തെ ചൊല്ലി തർക്കം. ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് അനുവദനീയമായതിലും കൂടുതൽ വലുപ്പമുണ്ടെന്ന് ആക്ഷേപമുയർത്തി യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് പരാതി നൽകി. തുടർന്ന് കലക്‌ടറും ഒബ്‌സർവറും സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർന്ന് വോട്ടിങ് മെഷീൻ ക്രമീകരണം നിർത്തി വയ്‌ക്കുകയും ചെയ്തു. പരാതിയിൽ വസ്‌തുതയുണ്ടെന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കലക്‌ടര്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.
കാസർകോട് വോട്ടിങ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം - Kasargod voting machine symbol
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കലക്‌ടര്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും