ETV Bharat / state

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം തുടങ്ങി

അന്വേഷണത്തിന്‍റ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം കാസര്‍കോട്ടെത്തി

Enforcement directorate on Jewelry investment fraud case  Directorate of Enforcement in Kasarkod  ഇഡി സംഘം കാസര്‍കോട്ടെത്തി  ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ അന്വേഷണം
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലും ഇഡി; അന്വേഷണം തുടങ്ങി
author img

By

Published : Jan 4, 2021, 3:23 PM IST

കാസർകോട്: എം.സി.കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അന്വേഷണത്തിന്. കോഴിക്കോട് നിന്നുള്ള ഇഡി സംഘം കാസര്‍കോട്ടെത്തി. അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോട്ടെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.

ജില്ലാ പൊലീസ് മേധാവി, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇ.ഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍, പരാതിക്കാരുടെ വിശദാംശങ്ങള്‍ എന്നിവയും സംഘം ശേഖരിച്ചു. എം.സി. കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.