ETV Bharat / state

കാസർകോടിന്‍റെ പക്ഷി ഭൂപടത്തിലേക്ക് അതിഥികളായി പറന്നെത്തി നാല് ഇനങ്ങൾ കൂടി - Different species of birds found in Kasaragod

Different species of birds are found in Kasaragod തവിടൻ നോടി ആള (ബ്രൗൺ നോഡി), കിഴക്കൻ നട്ട് (ഗ്രേറ്റ് നോട്ട്), ചന്ദനക്കുറി എരണ്ട (യുറേഷ്യൻ വീജിയൻ), തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ) എന്നീ പക്ഷികളെയാണ് കണ്ടെത്തിയത്.

bird story  Different species of birds are found in Kasaragod  Different species of birds  അപൂർവ ഇനം പക്ഷികള്‍  Rare species of birds  rare birds that found in Kerala  Brown noddy  Great knot  Eurasian wigeon  Egyptian vulture  birds in kerala
Different species of birds
author img

By ETV Bharat Kerala Team

Published : Dec 15, 2023, 10:51 PM IST

വ്യത്യസ്‌ത പക്ഷി ഇനങ്ങളെ കണ്ടെത്തി

കാസർകോട് : സംസ്ഥാനത്ത് തന്നെ അപൂർവമായി കണ്ടെത്തിയിട്ടുള്ള തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ) അടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ കാസർകോട് ജില്ലയിലെ പക്ഷി ഭൂപടത്തിലേക്ക് പറന്നെത്തിയത് നാല് ഇനങ്ങൾ (Different species of birds are found in Kasaragod). തവിടൻ നോടി ആള (ബ്രൗൺ നോഡി), കിഴക്കൻ നട്ട് (ഗ്രേറ്റ് നോട്ട്), ചന്ദനക്കുറി എരണ്ട (യുറേഷ്യൻ വീജിയൻ), തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ) എന്നീ പക്ഷികളെയാണ് കണ്ടെത്തിയത്.

ബ്രൗൺ നോഡി, യൂറേഷ്യൻ വീജിയൻ എന്നീ പക്ഷികളെ നിരീക്ഷകനായ വെള്ളിക്കോത്ത് സ്വദേശി ശ്യാം കുമാർ പുറവങ്കരയാണ് കണ്ടെത്തിയത്. ഈജിപ്ഷ്യൻ വൾച്ചറിനെ (Egyptian vulture) രാവണീശ്വരം സ്വദേശി ഹരീഷ് ബാബുവും, ഗ്രേറ്റ് നോട്ടിനെ ഹരീഷ് ബാബു, കെഎം അനൂപ് എന്നിവർ ചേർന്നുമാണ് കണ്ടെത്തിയത്. ജില്ലയിൽ ആദ്യമായാണ് കഴുകൻ ഇനത്തിലെ പക്ഷിയെ കണ്ടെത്തുന്നത്.

ഈജിപ്ഷ്യൻ വൾച്ചറിനെ കണ്ടെത്തിയത് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ നിന്നാണ്. സംസ്ഥാനത്ത് തന്നെ അപൂർവമായി മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. വയനാട്, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇവയെ മുൻപ് കണ്ടതായി റിപ്പോർട്ടുകളുണ്ട്. ചിത്താരി അഴിമുഖത്തുനിന്നാണ് ബ്രൗൺ നോഡിയെയും, ഗ്രേറ്റ് നോട്ടിനെയും കണ്ടെത്തിയത്. പക്ഷികളെ സംബന്ധിക്കുന്ന ഇ – ബേഡ് രേഖകൾ പ്രകാരം ബ്രൗൺ നോഡിയെ 12 തവണ മാത്രമാണ് സംസ്ഥാനത്ത് കണ്ടതായി റിപ്പോർട്ടുകളുള്ളത്.

സാധാരണ പുറം കടലിൽ കാണപ്പെടുന്ന ഇവ അപൂർവമായി മാത്രമാണ് തീരത്തെത്തുന്നത്. താറാവ് ഇനത്തിൽപ്പെട്ട യൂറേഷ്യൻ വീജിയനെ ഉദിനൂർ വയലിൽ നിന്നാണ് കണ്ടെത്തിയത്. ഈ വർഷം ഇതുവരെ 9 പക്ഷിയിനങ്ങളെയാണ് ജില്ലയിൽ പുതുതായി കണ്ടെത്തിയത്. ഇതോടെ ജില്ലയിലാകെ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 396 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.