ETV Bharat / state

'ച' എന്നാൽ ചക്ക, 'മ' എന്നാൽ മാങ്ങ, 'ല' എന്നാൽ ലഡു... ഉഷ ടീച്ചറുടെ ക്ലാസ് മുറി ഇങ്ങനെയാണ്... - സ്‌കൂൾ തുറപ്പ് വാർത്തകൾ

പാഠപുസ്‌തകത്തിലെ ഉരലും ഉലക്കയും തത്തയും പാവയും മഞ്ചാടിയുമെല്ലാം വിദ്യാർഥികളുടെ മുന്നിലെത്തിച്ച് പഠനം എളുപ്പവും രസകരവുമാക്കി കാസർകോട് സെന്റ് പോൾസ് എയുപി സ്‌കൂളിലെ ഉഷ ടീച്ചർ.

usha teacher story  school teacher  school reopening  പുതിയ അധ്യായന വർഷം  കാസർകോട്ടെ ഉഷ ടീച്ചർ  ഉഷ ടീച്ചർ  ടീച്ചർ  സ്‌കൂൾ
ആരും കേട്ടിരുന്നുപോകും ഉഷ ടീച്ചറുടെ ക്ലാസ്; ഇവിടെയുണ്ട് ഒരു 'സൂപ്പർ' ടീച്ചർ
author img

By

Published : May 31, 2023, 5:21 PM IST

Updated : May 31, 2023, 6:01 PM IST

ഉഷ ടീച്ചറുടെ ക്ലാസ്

കാസർകോട്: കുഞ്ഞുമക്കളെല്ലാം ആഘോഷത്തിമിർപ്പിലാണ്. പുത്തനുടുപ്പും കളർ പെന്‍സിലുകളുമായി സ്‌കൂൾ മുറ്റത്തേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കത്തിലാണവർ. എന്നാല്‍ ആദ്യമായി ക്ളാസ് മുറിയിലേക്ക് കടന്നുചെല്ലുന്നതിന്‍റെ അങ്കലാപ്പും അവരുടെ മുഖത്ത് കണ്ടേക്കാം.

അവിടെയാണ് കാസർകോട്ടെ ഉഷ ടീച്ചറുടെ മുഖം നമുക്കുമുന്നില്‍ തെളിയുന്നത്. കളിച്ചും രസിച്ചും അവരിലൊരാളായും കുഞ്ഞുമനസുകളില്‍ അറിവ് പകരാന്‍ പുതിയ മാതൃകകൾ തീർക്കുകയാണ് കാസർകോട് സെന്റ് പോൾസ് എയുപി സ്‌കൂളിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി അധ്യാപന ജീവിതം നയിക്കുന്ന ഉഷ ടീച്ചർ. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കാൻ വ്യത്യസ്‌തമായ രീതിയിലാണ് ഉഷ ടീച്ചർ എത്തുന്നത്.

പാഠ പുസ്‌തകങ്ങളിൽ കണ്ട് മാത്രം പരിചയമുള്ള ഉരലും ഉലക്കയും ആട്ടുകല്ലുമെല്ലാം വിദ്യാർഥികൾക്ക് മുന്നില്‍ നേരിട്ട് എത്തിയാലോ? പഠിക്കാന്‍ എളുപ്പം അതാകില്ലേ? ആ തിരിച്ചറിവു തന്നെയാണ് ഉഷ ടീച്ചറെ വ്യത്യസ്‌തയാക്കുന്നത്.

തത്തയും, പാമ്പും, പാവയും, ഉരുളിയും, മഞ്ചാടിയും, കണ്ണാടിയും ഘടികാരവും അടക്കം പാഠപുസ്‌തത്തിലെ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും സമാനമായവയെല്ലാം ടീച്ചർ ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതൊക്കെ കണ്ടും സ്‌പർശിച്ചും കുട്ടികൾക്ക് പഠിക്കാം. 'ല' എന്നാൽ ലഡു... 'ച' എന്നാൽ ചക്ക.....'മ' എന്നാൽ മാങ്ങ....എന്ന് പറയുക മാത്രമല്ല കൺമുന്നില്‍ എത്തിക്കുക കൂടിയാണ് ഈ ടീച്ചർ ചെയ്യുന്നത്.

അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ കുട്ടികൾക്ക് ഇഷ്‌ടം എല്ലാ വസ്‌തുക്കളും തൊടാനും അത് കാണാനുമാണെന്ന് ടീച്ചർ പറയുന്നു. പാഠ പുസ്‌തകത്തിൽ ഉള്ള പലതും കുട്ടികൾക്ക് കണ്ട് പരിചയം ഇല്ലാത്തതാണ്. പറഞ്ഞു കൊടുത്താലും കുട്ടികളുടെ മനസിലേക്ക് എത്തുന്നില്ല.

അപ്പോഴാണ് എന്തുകൊണ്ട് ഇതൊക്ക നേരിട്ട് കാണിച്ചു കൂടാ എന്ന ചിന്ത ഉണ്ടായത്- കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ ഉഷ ടീച്ചർ പറഞ്ഞു. മാത്രവുമല്ല അക്ഷരങ്ങൾ കോർത്തിണക്കി നല്ലൊരു പാട്ടും കുട്ടികൾക്കായി ഉഷ ടീച്ചർ ഒരുക്കി വെച്ചിട്ടുണ്ട്. ഈ രീതിയിലെല്ലാം കൊച്ചു കുട്ടികളുടെ പഠനം എളുപ്പമാകുമെന്ന് തന്നെയാണ് ടീച്ചരുടെ ഉറച്ച വിശ്വാസം.

അതേസമയം പാഠപുസ്‌തകത്തിലെ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും സമാനമായ സാധനങ്ങൾ ഉണ്ടാക്കി എടുക്കുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്നും ടീച്ചർ ചൂണ്ടിക്കാട്ടി. ''ക്ലാസ് മുറിയിലേക്ക് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. ദിവസങ്ങളോളം എടുത്താണ് ഇവ ഉണ്ടാക്കിയത്''- ടീച്ചർ പറയുന്നു. കൂടാതെ തന്‍റെ പ്രയത്നത്തിനൊപ്പം മക്കളും അമ്മയും അച്ഛനും പങ്കുചേർന്നിരുന്നെന്നും ഉഷ ടീച്ചർ പറഞ്ഞു. അവരുടെ കൂടി സഹായത്താലാണ് പാഠപുസ്‌തകത്തിൽ ഉള്ളതെല്ലാം ഉണ്ടാക്കാൻ കഴിഞ്ഞതെന്നും ടീച്ചർ ഓർത്തു.

തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ ആത്മാർഥ പരിശ്രമം തുടരുകയാണ് ഈ ടീച്ചർ. കുട്ടികൾക്കും ഏറെ പ്രിയങ്കരിയായ ഉഷ ടീച്ചറുടെ പരിശ്രമത്തിന് സ്‌കൂളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നേരത്തെ ഒരു ശിശു ദിനത്തിൽ ഓട്ടം തുള്ളൽ അവതരിപ്പിച്ചും ഉഷ ടീച്ചർ ശ്രദ്ധ നേടിയിരുന്നു.

ALSO READ: 'സ്‌കൂള്‍' വീട്ടിലെത്തും; കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കാന്‍ വീടുകൾ സന്ദർശിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Last Updated : May 31, 2023, 6:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.