ETV Bharat / state

'സാക്ഷിയായി പൂവൻ കോഴി'; ദമ്പതികളെ കൊലപ്പെടുത്തിയത് നിധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്, ദേവലോകം കൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ

author img

By

Published : Oct 12, 2022, 4:21 PM IST

1993 ഒക്ടോബർ ഒൻപതിന് രാത്രിയാണ് പെർല ദേവലോകത്തെ ശ്രീകൃഷ്‌ണ ഭട്ടിനെയും, ഭാര്യ ശ്രീമതി ഭട്ടിനെയും നിധി കിട്ടുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ഇമാം ഹുസൈൻ എന്നയാൾ കൊലപ്പെടുത്തുന്നത്. സംഭവത്തിന് 19 വർഷത്തിന്‌ ശേഷം പ്രതിയെ പിടികൂടിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.

devalokam murder case  ദേവലോകം നടന്ന ഇരട്ടക്കൊലപാതകം  കാസർകോട് ദേവലോകം കൊലപാതകം  ദേവലോകം കൊലപാതകം പൂവൻകോഴി സാക്ഷി  ഇമാം ഹുസൈൻ ദേവലോകം കൊലപാതകം  കാസർകോട് ദേവലോകം  ശ്രീകൃഷ്‌ണ ഭട്ടും ഭാര്യ ശ്രീമതി ഭട്ടും  കാസർകോട് ശ്രീകൃഷ്‌ണഭട്ട് കൊലപാതകം  devalokam murder case Kasargod  ദേവലോകം കൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ  ദേവലോകം കേസ്  പൂവൻ കോഴി  ഇമാം ഹുസൈൻ  ബദിയെടുക്ക പൊലീസ്‌
'സാക്ഷിയായി പൂവൻ കോഴി'; ദമ്പതികളെ കൊലപ്പെടുത്തിയത് നിധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്, ദേവലോകം കൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ

കാസർകോട്‌: കേരളത്തെ നടുക്കിയ നരബലിയും ക്രൂരതയും ചർച്ചയാകുമ്പോൾ കാസർകോട്ടുകാരെ ഓർമപ്പെടുത്തുന്നത്‌ 29 വർഷം മുമ്പ്‌ ബദിയടുക്ക ദേവലോകത്ത്‌ നടന്ന ഇരട്ടക്കൊലപാതകമാണ്. നിധി കിട്ടുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മന്ത്രവാദി ദേവലോകത്തെ ദമ്പതികളെ കൊന്ന്‌ കുഴിച്ചുമൂടുകയായിരുന്നു.

സംഭവത്തിൽ 19 വർഷത്തിന്‌ ശേഷം ബെംഗളൂരുകാരനായ ഇമാം ഹുസൈൻ എന്ന മന്ത്രവാദിയെ ക്രൈംബ്രാഞ്ച്‌ പിടികൂടി. ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഇയാളെ പിന്നീട്‌ വെറുതെ വിട്ടു. പൂവൻ കോഴി, കൊലപാതകത്തിന് ദൃക്‌സാക്ഷിയും തെളിവുമായ അപൂർവ കേസ് കൂടെയായിരുന്നു ദേവലോകം കേസ്.

1993 ഒക്ടോബർ ഒൻപതിന് രാത്രിയാണ് പെർല ദേവലോകത്തെ ശ്രീകൃഷ്‌ണ ഭട്ടും, ഭാര്യ ശ്രീമതി ഭട്ടും കൊല്ലപ്പെടുന്നത്. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി തരാമെന്ന് വിശ്വസിപ്പിച്ചെത്തിയ ഇമാം ഹുസൈൻ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവരുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ALSO READ: എട്ടാം ക്ലാസുകാരന്‍റെ കൊലപാതകം മുതൽ ഇലന്തൂരിലെ നരബലി വരെ; മനുഷ്യക്കുരുതികൾക്ക് സാക്ഷ്യം വഹിച്ച കേരളം

കർഷകനായിരുന്നു 45 കാരനായ ശ്രീകൃഷ്‌ണ ഭട്ട്. ഭാര്യ ശ്രീമതിക്ക് 35 വയസുമായിരുന്നു. ദേവലോകത്തെ കൊലപാതകം നടന്ന വീട്ടിൽ സ്വർണനിധിയുണ്ടെന്ന് ധരിപ്പിച്ചാണ് ശ്രീകൃഷ്‌ണ ഭട്ടിന്‍റെ കുടുംബവുമായി ഇമാം ഹുസൈൻ സൗഹൃദം സ്ഥാപിച്ചത്. ദമ്പതികൾക്ക് പ്രസാദമായി നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കുഗുളിക ചേർത്തു.

തുടർന്ന് പറമ്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്ന് പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. കുഴിയിലേക്ക് ഇറങ്ങിയ ദമ്പതികളെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. തുടർന്ന് പ്രതി പണവും സ്വർണവും കവർന്ന്‌ രക്ഷപ്പെട്ടെന്നാണ് ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയത്. വിദ്യാർഥികളായ മൂന്ന് മക്കളും സംഭവം നടക്കുമ്പോൾ വീട്ടിൽ ഉറങ്ങുകയായിരുന്നു.

ALSO READ: പത്മയുടെ ശരീരം 56 കഷണങ്ങള്‍, റോസ്‌ലിന്‍റെ സ്വകാര്യ ഭാഗത്ത് ജീവനോടെ കത്തി കയറ്റി; കൃത്യം ദേവപ്രീതിക്കായി

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നേറിയ കേസിൽ, ഇമാം ഹുസൈനെ വീട്ടിൽ ഇറക്കിയ ടാക്‌സി ഡ്രൈവറും പ്രതിയുടെ കൈയിലുണ്ടായിരുന്ന പൂവൻ കോഴിയും മാത്രമായിരുന്നു സാക്ഷികൾ. കൊലയ്‌ക്ക്‌ ശേഷം വീട്ടിൽ കണ്ടെത്തിയ പൂവൻകോഴി ബദിയടുക്ക പൊലീസ്‌ സ്‌റ്റേഷനിൽ പൊലീസുകാർ തെളിവായി വളർത്തി.

പിന്നീട് ആ തെളിവും ചത്തു. പൂജയ്ക്കായി പ്രതി കൊണ്ടുവന്ന പൂവൻകോഴിയെ സാക്ഷിയായി പരിഗണിച്ച് കോടതിയിൽ ഹാജരാക്കിയതും പിന്നീട് പൊലീസിനോട് സംരക്ഷിക്കാൻ ആവശ്യപ്പെട്ടതും കേസിലെ അപൂർവതയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.