കാസർകോട്: കുണ്ടംകുഴിയിൽ അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. മരിച്ച ശ്രീനന്ദയുടെ കഴുത്തിൽ കയർ കുരുക്കിയ പാടുകൾ കണ്ടെത്തി.
കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഞായറാഴ്‌ച രാത്രിയാണ് കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: കാസർകോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ
ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രൻ ഇവരെ മൊബൈൽ ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ അയച്ച സുഹൃത്ത് വീട്ടിൽ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.
നാരായണിയേയും മകളെയും വീടിനകത്ത് മരിച്ച നിലയിലില്‍ കണ്ടെത്തുകയായിരുന്നു. കുണ്ടംകുഴി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ശ്രീനന്ദ.