കാസർകോട്: തൃക്കരിപ്പൂരിൽ പഞ്ചായത്ത് വികസന സെമിനാറിനിടെ കയ്യാങ്കളി. കരട് വികസന രേഖ അവതരണത്തിനിടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെ യു.ഡി.എഫും രംഗത്തെത്തി.
അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദവല്ലി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. അഗതി ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.