ETV Bharat / state

കാസര്‍കോട് സിപിഎം സാധ്യതാ പട്ടിക തയ്യാറായി - കാസര്‍കോട്

ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായത്.

cpm  kasaragod  cpm candidate  സിപിഎം സാധ്യതാ പട്ടിക  കാസര്‍കോട്  തൃക്കരിപ്പൂര്‍ മണ്ഡലം
കാസര്‍കോട് സിപിഎം സാധ്യതാ പട്ടിക തയ്യാറായി
author img

By

Published : Mar 2, 2021, 3:41 PM IST

കാസര്‍കോട്: കാസര്‍കോട് സിപിഎം സാധ്യതാ പട്ടിക തയ്യാറായി. ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായത്. ഉദുമയില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും സംസ്ഥാന കമ്മിറ്റി അംഗവുമായ സി ,എച്ച് കുഞ്ഞമ്പു മത്സരിക്കും. വനിതാ നേതാവിനെയാണ് പരിഗണിക്കുന്നതെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മഹിള അസോസിയേഷന്‍ സംസ്ഥാന നേതാവുമായ ഇ പത്മാവതിക്കാണ് സാധ്യത.

തൃക്കരിപ്പൂരില്‍ സിറ്റിങ് എംഎല്‍എ എം രാജഗോപാലന്‍ ഒരു വട്ടം കൂടി തുടരണമെന്ന അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്. മേല്‍ക്കമ്മിറ്റിക്ക് നല്‍കുന്ന പട്ടികയില്‍ ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ ഇപ്പോള്‍ തീരുമാനിക്കേണ്ടത്തില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് നിലപാട്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആരെന്ന് നോക്കിയ ശേഷം മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാണ് സിപിഎം തീരുമാനം. ഐഎന്‍എല്‍ മത്സരിച്ചില്ലെങ്കില്‍ കാസര്‍കോട് സീറ്റിലും ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയെ കളത്തിലിറക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.