കാസർകോട്: കാസർകോട് 236 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 225 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 70 പേർ രോഗ മുക്തരായി.
കുമ്പള(4), കിനാനൂർ കരിന്തളം(1), കാസർകോട്(28), മൊഗ്രാൽ(5), മധുർ(4), മങ്കലപടി(4), ചെമ്മനാട്(21), ചെങ്കള(3), ദേലംപാടി(10), കള്ളാർ(15), കുറ്റിക്കോൽ(2), കാഞ്ഞങ്ങാട്(13), ഈസ്റ്റ് എളേരി(2), പിലിക്കോട്(6), ചെറുവത്തൂർ(6), കയ്യൂർ ചീമേനി(7), ഉദുമ(17), പള്ളിക്കര(14), മുളിയാർ(39), നീലേശ്വരം(4), കോടോം ബേളൂർ(4), ബദിയടുക്ക(3), പനത്തടി(1), അജാനൂർ(10), ബളാൽ(4), മീഞ്ച(1), പുല്ലൂർ പെരിയ(1), വെസ്റ്റ് എളേരി(1), മടിക്കൈ(1), പൈവലിഗ(1), പുത്തിഗെ(2), പടന്ന(2) എന്നിങ്ങനെയാണ് കണക്കുകൾ.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6058 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1490 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 973 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 685 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.