കാസർകോട്: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിന്നും പതിയെ കരകയറി കാസര്‍കോട്. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം രോഗസ്ഥിരീകരണ നിരക്ക് 16 ശതമാനത്തിലെത്തിയത് ജില്ലക്ക് ആശ്വാസമായി. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് 15ശതമാനത്തിലെത്തിയപ്പോഴും കാസര്‍കോട് ഇത് ശരാശരി 20 ശതമാനമായിരുന്നു. ജില്ലയില്‍ 27 വാര്‍ഡുകളില്‍ ഒറ്റ രോഗികള്‍ പോലുമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്‍റെ സൂചനയായാണ് സീറോ കൊവിഡ് വാര്‍ഡുകളുടെ എണ്ണത്തിന്‍റെ ദിവസേനയുള്ള വര്‍ധന വിലയിരുത്തപ്പെടുന്നത്.
മെയ് 20 മുതൽ 25 വരെ 27 വാര്‍ഡുകളില്‍ പുതിയതായി ഒറ്റ കൊവിഡ് കേസുപോലും ഇല്ലാതെയാണ് സീറോ കൊവിഡ് വാര്‍ഡുകളായത്. മാഷ് പദ്ധതിയിലുള്ള അധ്യാപകര്‍, ജെ.എച്ച്.ഐ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് കൊവിഡ് ബാധിതരുടെ വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ പ്രത്യേകം ഫോര്‍മാറ്റില്‍ തയ്യാറാക്കുന്നത്. 30 മുതൽ 40 വീടുകളുള്ള ആറു മുതല്‍ പത്ത് വരെ മൈക്രോ ക്ലസ്റ്ററുകളാക്കി വാർഡിനെ തിരിച്ചു കൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനം.
Also Read: കൊവിഡ് കണക്കുകളിലെ കൃത്യത; കൊമ്പുകോര്‍ത്ത് സർക്കാരും പ്രതിപക്ഷവും
അധ്യാപകരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മാഷ് പദ്ധതി പ്രകാരമാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അധ്യാപകര്‍ ആണ് പോസിറ്റീവ് ആയ ആളുകളുടെ വീടുകളിലും പരിസര പ്രദേശങ്ങളിലുമെത്തി ബോധവത്കരണം നടത്തുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ പദ്ധതികള്‍ ആണ് ഇപ്പോള്‍ ഫലം കാണുന്നത്.