കാസർകോട്: ജില്ലയില്‍ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന ഒരാൾ രോഗവിമുക്തനായി. ഈ മാസം ഏഴിന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന പടന്ന പഞ്ചായത്ത് സ്വദേശികളായ അച്ഛനും മകനും രോഗം സ്ഥിരീകരിച്ചു.
ഏഴിന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ വന്ന 37 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി, യുഎഇയിൽ നിന്ന് വന്ന ബേഡഡുക്ക, പള്ളിക്കര സ്വദേശികൾ, ഹരിയാനയിൽ നിന്ന് വന്ന കിനാനൂർ കരിന്തളം സ്വദേശി എന്നിവർക്കാണ് സ്രവ പരിശോധനയിൽ കൊവിഡ് 19 പോസിറ്റീവായത്. ഇതിൽ ബേഡഡുക്ക, മംഗൽപാടി സ്വദേശികൾ സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്‍റൈയ്ൻ സംവിധാനത്തിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നു. അതേസമയം മെയ് 25ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്ന് വന്ന കുമ്പള സ്വദേശി രോഗമുക്തനായി. ഇദ്ദേഹം കാസർകോട് ഗവ.മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.