കാസർകോട്: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് സ്‌ത്രീകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി.
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്നും ബസില്‍ വന്ന നാല്‍പ്പത്തി നാലും നാല്‍പ്പത്തി അഞ്ചും വയസുള്ള മംഗല്‍പാടി സ്വദേശിനികള്‍, മെയ് 28ന് ദുബായില്‍ നിന്നെത്തിയ 49 വയസുള്ള ചെമ്മനാട് സ്വദേശി, ജൂണ്‍ ആറിന് കുവൈത്തില്‍ നിന്നെത്തിയ 36 വയസുള്ള മടിക്കൈ സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ജൂണ്‍ നാലിന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കാണ് രോഗം ഭേദമായത്. പരിയാരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ദുബായില്‍ നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് സ്വദേശിനിയും പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തിയ 38 വയസുള്ള വലിയപറമ്പ സദേശിയുമാണ് രോഗം ഭേദമായി മടങ്ങിയത്. 3,578 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. 518 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
കാസര്‍കോട് നാല് പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് പേർ രോഗമുക്തരായി - കൊവിഡ്
ജൂണ്‍ നാലിന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കാണ് രോഗം ഭേദമായത്. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി