ETV Bharat / state

സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ ജാഗ്രത അനിവാര്യം: ഇ ചന്ദ്രശേഖരൻ - കൊവിഡ് വാർത്ത

പ്രതിരോധ പ്രവർത്തനങ്ങളില്‍ പൊതുസമൂഹത്തിന്‍റെ പൂർണ പിന്തുണ അനിവാര്യമെന്ന് ജില്ലാതല അവലോകനയോഗത്തിൽ മന്ത്രി പറഞ്ഞു.

covid  kasaragod covid  kasaragod news  covid updates  കൊവിഡ് വാർത്ത  കൊവിഡ് കാസർകോട്
സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ ജാഗ്രത അനിവാര്യം: ഇ ചന്ദ്രശേഖരൻ
author img

By

Published : Jun 6, 2020, 1:39 AM IST

കാസർകോട്: സമ്പർക്കം വഴി കൊവിഡ് പകരാതിരിക്കാൻ ജാഗ്രത അത്യാവശ്യമാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്കൊപ്പം പൊതുജനങ്ങളുടെ പൂർണ പങ്കാളിത്തം അനിവാര്യമാണ്. രോഗവ്യാപനം തടയുന്നതിന് സന്നദ്ധ സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും കാവൽക്കാരെപ്പോലെ കർമനിരതരാകണമെന്നും ജില്ലാതല അവലോകനയോഗത്തിൽ മന്ത്രി പറഞ്ഞു.

സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ ജാഗ്രത അനിവാര്യം: ഇ ചന്ദ്രശേഖരൻ

നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ട്. ഇവർ ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കണം. അല്ലാത്തവരെ കണ്ടെത്താനും തുടർനടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ക്വാറന്‍റൈന് വേണ്ടി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.