ETV Bharat / state

കൊറോണ വൈറസ് ബാധ; കാസര്‍കോട് നാല് പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ പുതുതായി ആരുടെയും ഫലം പോസിറ്റീവ് ആയിട്ടില്ല. നിലവില്‍ പോസിറ്റീവായ രോഗിയുടെ നില തൃപ്‌തികരമാണ്.

corona  കൊറോണ  കൊറോണ വൈറസ്  കൊറോണ വൈറസ് ബാധ  കാസര്‍കോട് കൊറോണ നിരീക്ഷണത്തില്‍  corona virus  kasargod corona  corona in kerala latest news
കൊറോണ വൈറസ് ബാധ
author img

By

Published : Feb 6, 2020, 4:42 PM IST

Updated : Feb 6, 2020, 5:33 PM IST

കാസര്‍കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാല് പേര്‍ കൂടി നിരീക്ഷണത്തില്‍. 92 പേര്‍ വീടുകളിലും രണ്ട് പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണുള്ളത്. 19 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. 14 പേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. പോസിറ്റീവായ രോഗി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്‌തികരമാണ്. പുതുതായി ആരുടെയും ഫലം പോസിറ്റീവ് ആയിട്ടില്ലെങ്കിലും ജില്ലയില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു.

കൊറോണ വൈറസ് ബാധ; കാസര്‍കോട് നാല് പേര്‍ കൂടി നിരീക്ഷണത്തില്‍

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൊറോണ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലൈലയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്‌ധ സംഘം ജില്ലാ ആശുപത്രിയിലുള്ള കൊറോണ പോസിറ്റീവായ രോഗിയെ സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് വേണ്ടി ഐ.എം.എ നടത്തുന്ന പരിശീലന പരിപാടിയിലും സംഘം പങ്കെടുത്തു.

Intro:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാല് പേര്‍ കൂടി നിരീക്ഷണത്തില്‍. 92 പേര്‍ വീടുകളിലും രണ്ട് പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണുള്ളത്. 19 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 14 പേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. പോസിറ്റീവായ രോഗി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്തികരമാണ്. പുതുതായി ഒരാളുടെയും ഫലം പോസ്റ്റീവ് ആയിട്ടില്ലെങ്കിലും ജില്ലയില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൊറോണ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ലൈലയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘം ജില്ലാ ആശുപത്രിയിലുള്ള കൊറോണ പോസിറ്റീവായ രോഗിയെ സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഐ.എം.എ നടത്തുന്ന പരിശീലന പരിപാടിയിലും സംഘം പങ്കെടുത്തു.

Body:cConclusion:
Last Updated : Feb 6, 2020, 5:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.