ETV Bharat / state

ടാറ്റാ കൊവിഡ് ആശുപത്രി നിർമാണം അന്തിമഘട്ടത്തിൽ - ടാറ്റാ കൊവിഡ് ആശുപത്രി നിർമാണം അന്തിമഘട്ടത്തിൽ

ടാറ്റായുടെ എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കലക്ടർ ഡി. സജിത് ബാബു.

Tata, covid  Construction of Tata Covid Hospital nearing completion  Tata Covid Hospital  ടാറ്റാ കൊവിഡ് ആശുപത്രി നിർമാണം അന്തിമഘട്ടത്തിൽ  ടാറ്റാ കൊവിഡ് ആശുപത്രി
കൊവിഡ്
author img

By

Published : Jun 26, 2020, 5:21 AM IST

കാസർകോട്: ടാറ്റാ കൊവിഡ് ആശുപത്രിയുടെ നിർമാണം അന്തിമഘട്ടത്തിൽ. തെക്കിൽ വില്ലേജിൽ സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമിയിലാണ് ആശുപത്രി നിർമാണം നടക്കുന്നത്. മേയ് 12ന് ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ രൂക്ഷം കാലവസ്ഥയിലും തുടരുകയാണ്. 70ഓളം പ്രീ ഫാബ് യൂണിറ്റുകൾ ഇതുവരെ സ്ഥാപിച്ചു. ആശുപത്രിയിലേക്കെത്തുവാനുള്ള പ്രത്യേകവഴിയും നിർമാണത്തിലാണ്.

ടാറ്റാ കൊവിഡ് ആശുപത്രി നിർമാണം അന്തിമഘട്ടത്തിൽ

ടാറ്റായുടെ എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കലക്ടർ ഡി. സജിത് ബാബു പറഞ്ഞു. 128 പ്രീ ഫാബ് യൂണിറ്റുകൾ ഉപയോഗിച്ചുള്ളതാണ് കൊവിഡ് ആശുപത്രി. ഇതിൽ 42 ഐസോലെഷൻ യൂണിറ്റുകളും 58 ക്വാറന്‍റൈൻ യൂണിറ്റുകളുമുണ്ടാകും. ഓരോ യൂണിറ്റിലും അഞ്ച് വീതം ബെഡുകളും രണ്ട് എയർ കണ്ടീഷണറും സജ്ജീകരിക്കും. യൂറോപ്യൻ ക്ലോസറ്റ് അടക്കമുള്ള ബാത്ത്റൂം സൗകര്യങ്ങളും ലഭിക്കും. ജൂലൈ അവസാനത്തോടെ ആശുപത്രി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.