കാസർകോട്: പൊലീസുകാര്‍ക്ക് നേരെ ബിരിയാണി ചെമ്പെറിഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം. ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാരിക്കേഡിന് മുകളിലൂടെ പ്രവര്‍ത്തകര്‍ ചെമ്പ് എറിയുകയായിരുന്നു. മാര്‍ച്ച് അവസാനിച്ചതോടെ ബിരിയാണി ചെമ്പ് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചു. എന്നാല്‍ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തെന്നും തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്നാല്‍ കസ്റ്റഡിയിലെടുത്ത ബിരിയാണി ചെമ്പ് പൊലീസ് വിട്ടു കൊടുത്തില്ല.
also read: കൂളിംഗ് ഗ്ലാസ് വച്ച് സ്‌റ്റൈലായി ബിരിയാണി ഇളക്കി മമ്മൂട്ടി ; വീഡിയോ വൈറല്‍