ETV Bharat / state

ദുരിതബാധിതര്‍ക്കൊപ്പം സെല്‍ഫി; കലക്ടറുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു - endosulfan victims

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഗൃഹസന്ദര്‍ശനം നടത്തി സെല്‍ഫിയെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് ജില്ലാ കലക്ടര്‍

ദുരിതബാധിതര്‍ക്കൊപ്പം സെല്‍ഫി; കലക്ടറുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു
author img

By

Published : Oct 29, 2019, 12:59 PM IST

Updated : Oct 29, 2019, 2:01 PM IST

കാസര്‍കോട്: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം സെല്‍ഫി എടുത്തയക്കണമെന്ന വിവാദ ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ദുരിതബാധിതരുടെ കണക്കെടുപ്പിനായി അംഗന്‍വാടി ജീവനക്കാരെ നിയോഗിച്ച് സെല്‍ഫി എടുത്തയക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ദുരിതബാധിതര്‍ക്കൊപ്പം സെല്‍ഫി; കലക്ടറുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഗൃഹസന്ദര്‍ശനം നടത്തി സെല്‍ഫിയെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു പിന്നീട് അറിയിച്ചു.

അഞ്ച് മാസത്തോളം പെന്‍ഷന്‍ മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരെ ഗൃഹസന്ദര്‍ശനത്തിന് നിയോഗിച്ചത്. ഭവന സന്ദര്‍ശനം നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിന് സെല്‍ഫി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തിരുമാനം പ്രാവര്‍ത്തികമാക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ സെല്‍ഫി എടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് തന്നെ ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കലക്ടറുടെ നടപടിക്കെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരടക്കം ജില്ലാ ഭരണകൂടത്തിനെതിരെ തെരുവില്‍ സെല്‍ഫി എടുത്ത് പ്രതിഷേധിച്ചു.

Intro:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെല്‍ഫി എടുത്തയക്കണമെന്ന വിവാദ ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിച്ചു. സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന ദുരിതബാധിതരുടെ കണക്കെടുപ്പിനായാണ് അംഗണ്‍വാടി ജീവനക്കാരെ നിയോഗിച്ച് സെല്‍ഫി എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ജില്ലാ കലക്ടറുടെ നടപടികളില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. സെല്‍ഫി ഒഴിവാക്കുമെങ്കിലും അംഗണ്‍വാടി ജീവനക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Body:
ആനുകൂല്യങ്ങള്‍ കൈപറ്റുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം ഭവന സന്ദര്‍ശനം നടത്തി സെല്‍ഫി എടുക്കണമെന്ന
ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരടക്കം ജില്ലാ ഭരണകൂടത്തിനെതിരെ തെരുവില്‍ സെല്‍ഫി എടുത്ത് കൊണ്ട് പ്രതിഷേധമുയര്‍ത്തി.

ബൈറ്റ്- മുനീസ അമ്പലത്തറ, സമരസമിതി
പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പ് ജില്ലാ കലക്ടറില്‍ നിന്നും വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് ഗൃഹസന്ദര്‍ശനം നടത്തി സെല്‍ഫി എടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ബാബു പത്രക്കുറിപ്പില്‍ അറിയിച്ചു. അഞ്ച് മാസത്തോളം പെന്‍ഷന്‍ മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ ഗൃഹസന്ദര്‍ശനത്തിന് നിയോഗിച്ചത്. ഭവന സന്ദര്‍ശനം നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിന് സെല്‍ഫി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തിരുമാനം പ്രാവര്‍ത്തികമാക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ സെല്‍ഫി എടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മാര്‍ നേരിട്ട് തന്നെ ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കേണ്ടതാണെന്നും ജില്ലാകലക്ടര്‍ ഡോ ഡി സജിത് ബാബു അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇടിവി ഭാരത്
കാസര്‍കോട്‌
Conclusion:
Last Updated : Oct 29, 2019, 2:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.