ETV Bharat / state

തീരം കാക്കാന്‍ ജിയോ ബാഗുകള്‍; തൃക്കണ്ണാട് കടപ്പുറത്ത് സംരക്ഷണ ഭിത്തിയൊരുക്കി, ആശങ്കയില്ലാതെ അന്തിയുറങ്ങാമെന്ന് തീരദേശവാസികള്‍ - ജിയോ ബാഗുകള്‍ കൊണ്ട് സംരക്ഷണ ഭിത്തി

കാസര്‍കോട് പാലക്കുന്ന് തൃക്കണ്ണാട് കടപ്പുറത്ത് ജിയോ ബാഗുകള്‍ കൊണ്ട് സംരക്ഷണ ഭിത്തിയൊരുക്കി ഇറിഗേഷന്‍ വകുപ്പ്. 20 ലക്ഷം രൂപ ചെലവില്‍ 1400ലധികം ബാഗുകള്‍ ഉപയോഗിച്ചാണ് ഭിത്തിയുടെ നിര്‍മാണം.

geo bag sea  Coast line prepared with Geo bags in Kasaragod  തീരം കാക്കാന്‍ ജിയോ ബാഗുകള്‍  തൃക്കണ്ണാട് കടപ്പുറത്ത് സംരക്ഷണ ഭിത്തിയൊരുങ്ങി  ആശങ്കയില്ലാതെ അന്തിയുറങ്ങാമെന്ന് തീരദേശവാസികള്‍  ജിയോ ബാഗുകള്‍ കൊണ്ട് സംരക്ഷണ ഭിത്തി  ഇറിഗേഷന്‍ വകുപ്പ്
തീരം കാക്കാന്‍ ജിയോ ബാഗുകള്‍
author img

By

Published : Jun 9, 2023, 1:41 PM IST

തീരം കാക്കാന്‍ ജിയോ ബാഗുകള്‍

കാസര്‍കോട്: മണ്‍സൂണ്‍ കാലത്തുണ്ടാകുന്ന കടലാക്രമണം തടയാന്‍ പാലക്കുന്ന് തൃക്കണ്ണാട് കടപ്പുറത്ത് ജിയോ ബാഗുകള്‍ കൊണ്ട് ഭിത്തിയൊരുങ്ങി. തൃയംബകേശ്വര ക്ഷേത്രത്തിന് മുൻവശത്ത്‌ 60 മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി ഒരുക്കിയത്. ആറ് മീറ്റർ വീതിയിലാണ് ഭിത്തിയുടെ നിര്‍മാണം.

ഭൂനിരപ്പില്‍ നിന്ന് 1.70 മാറ്റര്‍ ഉയരമുള്ള ഭിത്തിയൊരുക്കാന്‍ 1400ലധികം ബാഗുകളാണ് ഉപയോഗിച്ചിട്ടുള്ളത്. മറ്റ് കടല്‍ ഭിത്തികള്‍ നിര്‍മിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവ് മാത്രമാണ് ജിയോ ബാഗുകള്‍ കൊണ്ട് ഭിത്തിയൊരുക്കാനുള്ളത്. ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമാണ ചുമതല.

സംരക്ഷണ ഭിത്തിയുടെ നിര്‍മാണ രീതി: കടലിന് സംരക്ഷണ ഭിത്തി ഒരുക്കുന്നതിന് കുഴിച്ചപ്പോഴുള്ള മണല്‍ പ്രത്യേക തരത്തിലുള്ള ബാഗുകളില്‍ നിറച്ച് തുന്നി ചേര്‍ത്ത് അടുക്കുകളാക്കി വച്ചാണ് ഭിത്തി നിര്‍മിച്ചത്. ബാഗുകള്‍ തുന്നി ചേര്‍ക്കുന്നതിനും അടുക്കുന്നതിനുമെല്ലാം പ്രത്യേക യന്ത്രങ്ങളുണ്ട്.

20 ലക്ഷം രൂപ ചെലവിലാണ് സംരക്ഷണ ഭിത്തിയൊരുക്കിയത്. മണ്‍സൂണ്‍ കാലമെത്തിയെങ്കിലും കടല്‍ ഭിത്തിയുള്ളത് കൊണ്ട് ആശ്വാസത്തിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ മണ്‍സൂണില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപക നാശ നഷ്‌ടമുണ്ടായ സ്ഥലമാണിത്.

കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകളിലാണ് വെള്ളം കയറിയത്. തീരദേശവാസികളില്‍ അധികം പേര്‍ക്കും സ്വന്തം വീടുവിട്ട് പോകേണ്ടി വന്നു. ഇത്തവണത്തെ മഴക്കാലമെങ്കിലും ഭയപ്പെടാതെ കഴിഞ്ഞ് കൂടണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

തീരത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരദേശവാസികള്‍: കടല്‍ തീര മേഖലകളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കുന്ന തീരസദസിലും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരദേശവാസികള്‍. സര്‍ക്കാറിന്‍റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് തീരസദസ്.

ജില്ലയില്‍ റീ സര്‍വേയില്‍ ഉള്‍പ്പെടാതെ പോയ തീരദേശ മേഖലയിലെ പ്രദേശങ്ങളില്‍ മൂന്ന് മാസത്തിനകം ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി സര്‍വേ പൂര്‍ത്തീകരിക്കും. ബീരന്ത്ബയലില്‍ സ്ഥാപിച്ചിട്ടുള്ള 105 സുനാമി വീടുകളില്‍ 86 വീടുകളില്‍ മാത്രമാണ് ആള്‍ താമസമുള്ളതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. വാസയോഗ്യമല്ലാത്തതിനാലാണ് ജനങ്ങള്‍ വീട് ഉപേക്ഷിച്ച് പോയതെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.

ഈ മേഖലയില്‍ വാസയോഗ്യമല്ലാത്ത മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. തീരദേശ വികസന കോര്‍പറേഷന്‍ പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് വീടുകള്‍ സന്ദര്‍ശിച്ചത്. അഴുക്കുചാല്‍ സംവിധാനം, ശുചിത്വം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയടക്കം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളാനാണ് മന്ത്രിയുടെ നിര്‍ദേശം.

ജില്ലയില്‍ മികച്ച റെസ്‌ക്യൂ ഫോഴ്‌സിനെ നിയമിക്കും: കാസര്‍കോടുള്ള അഞ്ച് മണ്ഡലങ്ങളില്‍ റസ്‌ക്യൂ ബോട്ടുകളും പരിശീലനം ലഭിച്ച അഞ്ച് പേരടങ്ങുന്ന റസ്ക്യൂ ഫോഴ്‌സിനെയും നിയോഗിക്കും. മത്സ്യ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കും. മത്സ്യത്തൊഴിലാളികളെല്ലാവരും ഇന്‍ഷുറന്‍സ് എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ലൈറ്റ് ഹൗസ് മുതല്‍ ചേരങ്കൈ വരെയും കാവുഗോളി കടപ്പുറത്തും കടല്‍ഭിത്തി നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ഉടന്‍ തീര്‍ക്കുമെന്നും റേഷന്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.