ETV Bharat / state

ഇത് ഒരു കുടുംബത്തിന്‍റെ ജീവന്‍റെ വിലയല്ല, ഈ നാടിനോടുള്ള നന്ദിയാണ്

കുടുംബ ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും സാനിറ്റൈസറും നല്‍കിയാണ് ഇവർ നാടിന്‍റെ കരുതലിന് നന്ദി പറഞ്ഞത്. ഇതു കൂടാതെ സ്വന്തം നാട്ടില്‍ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വിതരണം ചെയ്തു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സ്നേഹവും അവർ നല്‍കിയ ആത്മധൈര്യവും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണന്ന് റുഖിയയുടെ കുടുംബം പറയുന്നു.

author img

By

Published : May 9, 2020, 1:12 PM IST

Covid  ഒരു ലക്ഷം രൂപയും സാനിറ്റൈസറുകളും സംഭാവനയായി നൽകി സാന്ത്വന പരിചരണങ്ങൾക്ക് നന്ദി അറിയിച്ച് കൊവിഡ് മുക്തരായ കുടുംബം  latest kasarkode
ഒരു ലക്ഷം രൂപയും സാനിറ്റൈസറുകളും സംഭാവനയായി നൽകി സാന്ത്വന പരിചരണങ്ങൾക്ക് നന്ദി അറിയിച്ച് കൊവിഡ് മുക്തരായ കുടുംബം

കാസര്‍കോട്: കഴിഞ്ഞ മാർച്ച് 16ന് അലി അസ്‌കർ ദുബായില്‍ നിന്ന് നാട്ടിലെത്തുമ്പോൾ കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ എരിയാലിലെ ഉമ്മത്ത് കോംപൗണ്ടില്‍ റുഖിയയും കുടുംബവും സന്തോഷത്തിലായിരുന്നു. പക്ഷേ മാർച്ച് 21ന് മകൻ അലി അസ്കറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ റുഖിയ ആശങ്കയിലായി. വളരെ വേഗമാണ് ആശങ്ക ഭീതിയായി മാറിയത്. അലിയുടെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് റുഖിയയ്ക്കും രോഗം സ്ഥിരീകരിച്ചു. അലിയുടെ സഹോദര ഭാര്യ ജസീലയ്ക്കും, ജസീലയുടെ എട്ടും പത്തും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിലെ ആറ് പേർ രോഗത്തിന്‍റെ പിടിയിലായി. കാസർകോട്, കാഞ്ഞങ്ങാട് ആശുപത്രികളിലായി ചികിത്സ. സാവധാനം എല്ലാവരും രോഗ മുക്തി നേടി ജീവിതത്തിലേക്കും ആശ്വാസത്തിലേക്കും തിരികെയെത്തി. പക്ഷേ ഈ നാട് നല്‍കിയ കരുതല്‍ റുഖിയയും കുടുംബവും മറന്നില്ല.

പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സംസ്ഥാന സർക്കാരിനോടുള്ള നന്ദി വാക്കുകളിലൊതുക്കേണ്ടെന്ന് റുഖിയയുടെ കുടുംബം തീരുമാനിച്ചു. കുടുംബ ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും സാനിറ്റൈസറും നല്‍കിയാണ് ഇവർ നാടിന്‍റെ കരുതലിന് നന്ദി പറഞ്ഞത്. ഇതു കൂടാതെ സ്വന്തം നാട്ടില്‍ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വിതരണം ചെയ്തു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സ്നേഹവും അവർ നല്‍കിയ ആത്മധൈര്യവും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണന്ന് റുഖിയയുടെ കുടുംബം പറയുന്നു. രോഗം ബാധിച്ചപ്പോൾ സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് പോലും ലഭിക്കാന്‍ സാധ്യതയില്ലാത്ത പരിചരണമാണ് ആശുപത്രികളില്‍ നിന്ന് ലഭിച്ചതെന്നും ഇവർ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.