കാസർകോട്: ജില്ലയിലെ ആദ്യത്തെ 'ഷീ ലോഞ്ച്' സ്‌ത്രീ സൗഹൃദ പൊതു ഇടം ചെറുവത്തൂർ ടൗണില്‍ പ്രവർത്തനമാംരംഭിച്ചു. ദീർഘദൂരം യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കായി വിശ്രമ സൗകര്യം, മുലയൂട്ടാനുള്ള സൗകര്യം, സ്‌ത്രീ സൗഹൃദ ശുചിമുറി, സുരക്ഷാസംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ഷീ ലോഞ്ചില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ എത്തുന്ന സ്‌ത്രീകൾക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദ പൊതു ഇടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതി പ്രകാരമാണ് ചെറുവത്തൂര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഷീ ലോഞ്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിന്‍റെയും ജില്ലാ പഞ്ചായത്തിന്‍റെയും പദ്ധതിവിഹിതം ഉപയോഗിച്ചാണ് ലോഞ്ച് നിര്‍മ്മിച്ചത്. ജില്ലാ കലക്‌ടര്‍ ഡോ. ഡി.സജിത് ബാബു ഷീ ലോഞ്ചിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ അധ്യക്ഷനായി.
സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ ചെറുവത്തൂരില്‍ 'ഷീ ലോഞ്ച്' - കാസർകോട് വാർത്തകൾ
വിശ്രമ സൗകര്യം, മുലയൂട്ടാനുള്ള സൗകര്യം, സ്‌ത്രീ സൗഹൃദ ശുചിമുറി തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഷീ ലോഞ്ചില്‍ ഒരുക്കിയിരിക്കുന്നത്