കാസര്‍കോട് : ചെറുവത്തൂരില്‍ കിണർ വെള്ളത്തില്‍ ഷിഗല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വകുപ്പ് കോഴിക്കോട് അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗല്ലയുള്ളതായി സ്ഥിരീകരിച്ചത്.
അഞ്ച് സാമ്പിളുകളില്‍ ഷിഗല്ലയും 12 എണ്ണത്തിൽ ഇ കോളിയും കണ്ടെത്തി. മെയ് നാലിന് ശേഖരിച്ച സാമ്പിളിലാണ് ബാക്‌ടീരിയയുണ്ടെന്ന് കണ്ടെത്തിയത്. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥി ഭക്ഷണം കഴിച്ച സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയിലും ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
Also Read: 'കാസർകോട്ടെ ഷവർമയില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യം': മന്ത്രി വീണ ജോര്‍ജ്
ഇതിന് പിന്നാലെയാണ് സമീപത്തെ കിണറുകളിൽ നിന്നും ഭക്ഷ്യ സുരക്ഷാവകുപ്പ് സാമ്പിളുകൾ ശേഖരിച്ചത്. ഷിഗല്ല കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.