ETV Bharat / state

സിഎം അബ്‌ദുല്ല മൗലവിയുടെ മരണം; സിബിഐ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

ആത്മഹത്യയെന്ന കണ്ടെത്തല്‍ ഒഴിവാക്കി പകരം അസ്വാഭാവിക മുങ്ങി മരണമെന്ന് തിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്

author img

By

Published : Feb 5, 2020, 11:47 PM IST

Khasi  CBI  സിഎം അബ്ദുല്ല മൗലവിയുടെ മരണം; സിബിഐ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു  latest kasarkode
സിഎം അബ്ദുല്ല മൗലവിയുടെ മരണം; സിബിഐ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

കാസര്‍കോട്: ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സിഎം അബ്‌ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സിബിഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. മുമ്പ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകളിലെല്ലാം മരണം ആത്മഹത്യ എന്ന നിലയ്ക്കാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നാലാം തവണ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന കണ്ടെത്തല്‍ ഒഴിവാക്കി. പകരം അസ്വഭാവികമായ മുങ്ങി മരണമെന്ന് തിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അബദ്ധത്തില്‍ കടലില്‍ വീഴാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയും മരണം ആത്മഹത്യയാണെന്ന കണ്ടെത്തല്‍ കോടതി പോലും അംഗീകരിക്കാത്ത സാഹചര്യത്തിലുമാണ് മരണം അസ്വാഭാവികമാകാമെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.

Intro:

ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി ബി ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

മുമ്പ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകളിലെല്ലാം മരണം ആത്മഹത്യ എന്ന നിലയ്ക്കാണ് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നാലാം തവണ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന കണ്ടെത്തല്‍ ഒഴിവാക്കി. പകരം അസ്വഭാവികമായ മുങ്ങി മരണമെന്ന് തിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അബദ്ധത്തില്‍ കടലില്‍ വീഴാനുള്ള സാധ്യത കൂടി ചൂണ്ടിക്കാട്ടിയാണ് അസ്വഭാവിക മരണമെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന കണ്ടെത്തല്‍ കോടതി പോലും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മരണം അസ്വഭാവികമാകാമെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.

ഗുരുതരമായ രോഗംമൂലം വിഷമിച്ചിരുന്ന ഖാസി കടലില്‍ ചാടി മരിച്ചു എന്ന നിലയിലാണ് ആദ്യ കേസന്വേഷിച്ച ലോക്കൽ പോലീസും സിബിഐ യും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിചിരുന്നത്.Body:KConclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.