ETV Bharat / state

കാസര്‍കോട് കൊവിഡ് വാർഡിൽ നിന്നും പിടികൂ‌ടിയ പൂച്ചകൾ ചത്തു - നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ്

ആന്തരികാവയവങ്ങൾ കൊവിഡ് സംശയ നിവാരണത്തിനായി തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസിൽ വിദഗ്‌ധ പരിശോധന നടത്തും

kasargod covid ward  kasargod covid cats  കാസര്‍കോട് കൊവിഡ് വാർഡ്  കാസർകോട് ജനറൽ ആശുപത്രി  മൃഗസംരക്ഷണ വകുപ്പ്  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ്  നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ്  ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍
കൊവിഡ് വാർഡിൽ നിന്നും പിടികൂ‌ടിയ പൂച്ചകൾ ചത്തു
author img

By

Published : Apr 8, 2020, 3:50 PM IST

കാസര്‍കോട്: കൊവിഡ് വാർഡിൽ നിന്നും പിടികൂ‌ടിയ പൂച്ചകൾ ചത്തു. കാസർകോട് ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിന്നും പിടികൂടിയ പൂച്ചകളാണ് ദിവസങ്ങൾക്കുള്ളിൽ ചത്തത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്‍റെ കാഞ്ഞങ്ങാട് ജില്ലാ ലാബിൽ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ട് വയസുള്ള പൂച്ചയുടെയും 20 ദിവസം പ്രായമുള്ള രണ്ട് പൂച്ചക്കുട്ടികളുടെയും ആന്തരികാവയവങ്ങളാണ് കൊവിഡ് സംശയ നിവാരണത്തിനായി സൂക്ഷിച്ചിരിക്കുന്നത്. ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസിൽ വിദഗ്‌ധ പരിശോധന നടത്തും.

കാസര്‍കോട് കൊവിഡ് വാർഡിൽ നിന്നും പിടികൂ‌ടിയ പൂച്ചകൾ ചത്തു

യുഎസിൽ മൃഗശാല ജീവനക്കാരനിൽ നിന്ന് നാല് വയസുള്ള പെൺകടുവയ്ക്ക് കൊവിഡ് പകർന്ന സാഹചര്യത്തിലാണ് നടപടി. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയക്കും. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ ഇക്കാര്യം അറിയിച്ചതായി അധികൃതർ പറഞ്ഞു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ ഡോ.ടിറ്റോ ജോസഫ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.എം.ജെ.സേതുലക്ഷ്‌മി എന്നിവരാണ് പൂച്ചകളെ പോസ്റ്റുമോർട്ടം നടത്തിയത്. പ്രാഥമിക പരിശോധനയിൽ കൊവിഡ് ഇല്ലെന്നാണ് സൂചന. രോഗികൾ നിരീക്ഷണത്തിലുള്ള വാര്‍ഡില്‍ നിന്നും പൂച്ചകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.