കാസർകോട്: കിഫ്‌ബിയെക്കുറിച്ചുള്ള (KIFFB) സിഎജി (CAG) റിപ്പോർട്ട് പൂഴ്ത്തിവച്ചതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader Kerala) വി.ഡി.സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് എതിരെ ഉള്ളത്. റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും സംസ്ഥാനത്തിന്‍റെ ആകെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും സതീശൻ കാസർകോട്ട് പറഞ്ഞു.
മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണ്? മുഖ്യമന്ത്രിക്ക് ഉത്തരം പറയാനുള്ള ബാധ്യത ഉണ്ട്. തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റേതു മാത്രമല്ല. മന്ത്രിമാർ അറിയാതെയാണ് തീരുമാനം വന്നതെങ്കിൽ റോഷി അടക്കമുള്ളവർ ആ സ്ഥാനത്ത് തുടരുന്നത് എന്തിനാണെന്നും അവർ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മണ്ഡലകാലമായിട്ടും ശബരിമലയിൽ സർക്കാർ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഈ പ്രാവശ്യം തീർഥാടകരുടെ എണ്ണം കൂടും. പക്ഷെ അവർക്കുവേണ്ട ഒരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. എല്ലാ സർക്കാരിന്‍റെ കാലത്തും മുൻകൂട്ടി തീരുമാനങ്ങൾ എടുത്ത് തീർഥാടകരെ സ്വീകരിക്കാനുള്ള പ്രാഥമിക കാര്യങ്ങൾ ചെയ്യാറുണ്ട്. ആലോചനയോഗം പോലും നടത്താത്ത സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം നിയമസഭയിൽ ശക്തമായി എതിർത്തിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
READ MORE: KIIFB: 'ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ സംവിധാനമല്ല': സിഎജിക്കെതിരെ കിഫ്ബി