കാസർകോട് : കുണ്ടംകുഴി തോണിക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു. കർണാടക സ്വദേശികളും തോണിക്കടവിലെ താമസക്കാരുമായ മനീഷ് (16), നിതിൻ(40) , ദീക്ഷ(30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.
ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ നിതിന്‍റെ ഭാര്യ ദീക്ഷയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മനീഷും നിതിനും അപകടത്തില്‍പ്പെട്ടത്. ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയതാണ് നിതിന്‍.
കര്‍ണാടക സ്വദേശികളായ ഇവരുടെ കുടുംബം കുറച്ച് കാലമായി കുണ്ടംകുഴിയിലാണ് താമസം. ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.