ETV Bharat / state

മഞ്ചേശ്വരത്തും കൊടകരയിലും നടക്കുന്നത് തലതിരിഞ്ഞ അന്വേഷണം: പി.കെ കൃഷ്‌ണദാസ്

കൊടകരയില്‍ മോഷണത്തെ കുറിച്ചും മഞ്ചേശ്വരത്ത് മൊഴിമാറ്റത്തെ കുറിച്ചുമാണ് അന്വേഷിക്കേണ്ടതെന്ന് കൃഷ്‌ണദാസ്.

പി.കെ കൃഷ്‌ണദാസ്  ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം  BJP national executive member  pk krishnadas  pk krishnadas about kodakara case  kodakara case  കൊടകര കേസ്
മഞ്ചേശ്വരത്തും കൊടകരയിലും നടക്കുന്നത് തലതിരിഞ്ഞ അന്വേഷണം: പി.കെ കൃഷ്‌ണദാസ്
author img

By

Published : Jun 10, 2021, 3:25 PM IST

Updated : Jun 10, 2021, 3:32 PM IST

കാസർകോട്: മഞ്ചേശ്വരത്തും കൊടകരയിലും നടക്കുന്നത് തലതിരിഞ്ഞ അന്വേഷണമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. മുട്ടില്‍ വനം കുംഭകോണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് ശ്രമം നടക്കുന്നത്. കൊടകരയില്‍ മോഷണത്തെ കുറിച്ചും മഞ്ചേശ്വരത്ത് മൊഴിമാറ്റത്തെ കുറിച്ചുമാണ് അന്വേഷിക്കേണ്ടതെന്ന് കൃഷ്‌ണദാസ് പറഞ്ഞു.

ALSO READ: 'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത

കൊടകര കേസില്‍ അറസ്റ്റിലായവര്‍ സിപിഐക്കാരും സിപിഎമ്മുകാരുമാണ്. അറസ്റ്റിലായ 19 പേരും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്. തലതിരിഞ്ഞ അന്വേഷണത്തിന് തലതിരിഞ്ഞ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. സുന്ദര പത്രിക പിന്‍വലിച്ചതിന് മറുപടി പറയേണ്ടത് ബിഎസ്പി നേതൃത്വമാണ്. സുരേന്ദ്രന്‍ സുന്ദരയെ വിളിച്ചത് നന്ദി പറയാനാണ്. നിയമപരമായി നിലനില്‍ക്കാത്ത നടപടികളാണ് മുഖ്യമന്ത്രിയും സിപിഎമ്മും തുടരുന്നതെന്നും പി.കെ.കൃഷ്‌ണദാസ് പറഞ്ഞു.

Last Updated : Jun 10, 2021, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.