കാസർകോട് : ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം കെ.സുന്ദരയുടെ വിശദമായ മൊഴിയെടുത്തു. നേരത്തെ പൊലീസില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സുന്ദര പറഞ്ഞു.
പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടര ലക്ഷം രൂപ നല്‍കിയെന്ന മൊഴി സുന്ദര ക്രൈം ബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു. സുന്ദര താമസിക്കുന്ന കാസര്‍കോട് ഷേണിയിലെ ബന്ധുവീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം മൊഴിയെടുത്തത്.
also read: പിന്മാറാൻ 15 ലക്ഷം ചോദിച്ചു, രണ്ടര ലക്ഷവും ഫോണും കിട്ടി: ബി.എസ്.പി സ്ഥാനാര്‍ഥി
കഴിഞ്ഞ ദിവസം, പരാതിക്കാരനായ ഇടതുമുന്നണി സ്ഥാനാര്‍ഥി വി.വി.രമേശനില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അതേസമയം കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയുടെ വാദം.
പത്രിക പിന്‍വലിച്ച ശേഷം സുന്ദര തന്നെ പോലീസില്‍ നേരിട്ടെത്തിയാണ് തന്നെ ആരും ഭീഷണിപ്പെടുത്തിയില്ലെന്ന് മൊഴി നല്‍കിയതെന്നും ഇപ്പോള്‍ മാറ്റിപ്പറയുന്നതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ബിജെപി ആരോപിച്ചു.