കാസര്‍കോട്: മംഗളൂരുവില്‍ കര്‍ഫ്യൂ ഭേദിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പൊലീസ് കസ്റ്റഡയില്‍ നിന്നും വിട്ടയച്ച സിപിഐ നേതാവ് ബിനോയ് വിശ്വം എം.പിക്ക് സംസ്ഥാനത്ത് ഉജ്വല സ്വീകരണം. സംസ്ഥാന അതിര്‍ത്തിയില്‍ മുസ്ലീം ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ ബിനോയ് വിശ്വത്തെ സ്വീകരിച്ചു. തുടര്‍ന്ന് കാസര്‍കോട്ടെത്തിയ ബിനോയ് വിശ്വം എം.പിക്ക് സിപിഐ നേതൃത്വം സ്വീകരണം നല്‍കി.
ഇന്ത്യയെ പാകിസ്ഥാന്‍റെ മറ്റൊരു പതിപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഭയചകിതരായ മംഗളൂരുവിലെ ജനങ്ങള്‍ ഭാവിയെ പറ്റി ആശങ്കയിലാണെന്നും പാര്‍ട്ടി തീരുമാനപ്രകാരമാണ് കര്‍ഫ്യൂ ലംഘിച്ചതെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.