ETV Bharat / state

ബേക്കലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ; 'സോണ്‍-എറ്റ്-ലുമിയര്‍' ദൃശ്യവിരുന്ന് - bekal fort light and sounds show kasargode

ദക്ഷിണ കര്‍ണാടകയുടെയും ഉത്തര കേരളത്തിന്‍റെയും ചരിത്രത്തിന്‍റെ ഭാഗമാണ് കാസർകോട് ബേക്കല്‍ കോട്ട. ഇവിടെയെത്തുന്ന ചരിത്രാന്വേഷികള്‍ക്ക് നൂതന രീതിയിലുള്ള ശബ്‌ദ-വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കുന്നത്.

bekal fort latest news  bekal fort light and sounds show  ബേക്കലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ  ബേക്കലിൽ 'സോണ്‍-എറ്റ്-ലുമിയര്‍'  ലൈറ്റ് ആൻഡ് സൗണ്ട് ഷോ ബേക്കൽ  bekal fort light and sounds show kasargode  kasargode bekal fort latest news
ലൈറ്റ് ആൻഡ് സൗണ്ട് ഷോ
author img

By

Published : Oct 16, 2020, 5:26 PM IST

കാസർകോട്: ബേക്കലിന്‍റെ സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ ലൈറ്റ് ആൻഡ് സൗണ്ട് ഷോ. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കോട്ട തുറക്കുമ്പോഴാണ് കണ്ണിന് കുളിര്‍മയേകുന്ന സായാഹ്ന കാഴ്‌ച ദൃശ്യശ്രവ്യ വിസ്‌മയമൊരുക്കിയത്. ദിവസേന സന്ദര്‍ശനത്തിനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും നൂതന രീതിയിലുള്ള ശബ്‌ദ-വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നയനാനന്ദകരമായി അവതരിപ്പിക്കപ്പെടും. ഫ്രഞ്ച് സാങ്കേതിക സംവിധാനമായ 'സോണ്‍-എറ്റ്-ലുമിയര്‍' സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ലേസര്‍ രശ്‌മികളുടെയും ഓഡിയോ-വീഡിയോ സജ്ജീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ കോട്ടയിലുള്ള വൃക്ഷങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റിയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം. സൂര്യാസ്‌തമയ ശേഷം കോട്ടയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ നാടിന്‍റെ കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും അനാവരണം ചെയ്യപ്പെടുകയാണിവിടെ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.