ETV Bharat / state

കാസർകോട് മൂന്ന് മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട് മന്ത്രി ഇ.ചന്ദ്രശേഖരന്‍, തൃക്കരിപ്പൂരില്‍ എം.രാജഗോപാലന്‍, ഉദുമയില്‍ സി.എച്ച്.കുഞ്ഞമ്പു എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്

constituencies in Kasargod  പത്രിക സമര്‍പ്പിച്ചു  കാസർകോട്  ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍  ഇ.ചന്ദ്രശേഖരന്‍  എം.രാജഗോപാലന്‍  സി.എച്ച്.കുഞ്ഞമ്പു
കാസർകോട് മൂന്ന് മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
author img

By

Published : Mar 16, 2021, 10:20 PM IST

Updated : Mar 16, 2021, 10:35 PM IST

കാസർകോട്: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് മന്ത്രി ഇ.ചന്ദ്രശേഖരന്‍, തൃക്കരിപ്പൂരില്‍ എം.രാജഗോപാലന്‍, ഉദുമയില്‍ സി.എച്ച്.കുഞ്ഞമ്പു എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ഉദുമ മണ്ഡലത്തില്‍ മത്സരിക്കുന്ന സിഎച്ച് കുഞ്ഞമ്പു വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. കാസര്‍കോട് കലക്‌ടറേറ്റില്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്‌ടര്‍ സിഎല്‍ ജയ ജോസ് രാജിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എം രാജഗോപാലന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ രാജലക്ഷ്മിക്ക് മുമ്പാകെ പത്രിക നല്‍കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസില്‍ വരണാധികാരിയായ സബ് കലക്‌ടര്‍ ഡിആര്‍ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

മഞ്ചേശ്വരത്ത് മത്സരിക്കുന്ന വി വി രമേശന്‍, കാസര്‍കോട്ടെ എംഎ ലത്തീഫ് എന്നിവര്‍ 18ന് പത്രിക നല്‍കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ച് ഇതുവരെ നാല് പത്രികകളാണ് സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിഷാന്ത് കുമാര്‍ ഐ.ബിയും പത്രിക സമര്‍പ്പിച്ചു.

Last Updated : Mar 16, 2021, 10:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.