കാസർകോട്: പത്ത് കോടി രൂപയുടെ തിമിംഗല ഛർദി പിടിച്ചെടുത്ത സംഭവത്തിൽ തുടരന്വേഷണം വനം വകുപ്പിന്. ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പൊലീസ് കൈമാറിയിട്ടുള്ള തിമിംഗല ഛർദി വിദഗ്‌ധ പരിശോധനക്കായി തിരുവനന്തപുരം ലാബിലേക്ക് അയക്കും. കർണാടക പുത്തൂരിൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ് ചോദ്യം ചെയ്യും. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് തുടരന്വേഷണവും നിയമ നടപടികളും സ്വീകരിക്കുക. ഞായറാഴ്‌ചയാണ് (28.08.2022) വിപണിയിൽ പത്തു കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടിയത്. രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ദിഖ്, നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
Also read: പിടിച്ചെടുത്തത് 10 കോടിയുടെ ആംബർഗ്രിസ് ; കാസർകോട് മൂന്നുപേർ അറസ്റ്റിൽ