ETV Bharat / state

എയിംസ് കാസര്‍കോട് അനുവദിക്കണം; സ്കൂട്ടര്‍ റാലിയുമായി വനിതകള്‍

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ തുടര്‍ച്ചയായാണ് സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്.

aiims  എയിംസ്  കാസര്‍കോട്  വനിതകൾ സ്‌കൂട്ടര്‍ റാലി നടത്തി  സ്‌കൂട്ടര്‍ റാലി
എയിംസ് കാസര്‍കോട് അനുവദിക്കണമെന്ന് ആവശ്യം;വനിതകൾ സ്‌കൂട്ടര്‍ റാലി നടത്തി
author img

By

Published : Mar 24, 2021, 10:02 PM IST

Updated : Mar 26, 2021, 2:45 PM IST

കാസർകോട്‌: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ സ്‌കൂട്ടര്‍ റാലിയുമായി വനിത കൂട്ടായ്‌മ. കാസര്‍കോട് ഒപ്പു മരച്ചുവട്ടില്‍ നിന്നുമാണ് സ്‌കൂട്ടര്‍ റാലി തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ തുടര്‍ച്ചയായാണ് എയിംസ് ജനകീയ കൂട്ടായ്മയിലെ വനിതാ വിഭാഗം സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്.

എയിംസ് കാസര്‍കോട് അനുവദിക്കണമെന്ന് ആവശ്യം; വനിതകൾ സ്‌കൂട്ടര്‍ റാലി നടത്തി
നിയമസഭയിലേക്ക് മത്സരിക്കുന്നവര്‍ എയിംസ് ജില്ലക്ക് വേണമെന്ന നിലപാടുയര്‍ത്തണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. കാസര്‍കോട് ആരോഗ്യസുരക്ഷക്കായി സമതിദായകരും സ്ഥാനാര്‍ഥികളെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തണം. വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡന്‍റ്‌ ഷേര്‍ലി സെബാസ്റ്റ്യന്‍ റാലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ് പതാക കൈമാറി. നിരവധി വനിതകളാണ് തങ്ങളുടെ ഇരു ചക്ര വാഹനങ്ങളുമായി റാലിയില്‍ അണിനിരന്നത്. എയിംസ് ഫോര്‍ കാസര്‍കോട് ക്യാമ്പയിനിന്‍റെ ഭാഗമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി സംഗമവും സംഘടിപ്പിക്കുന്നുണ്ട്.

Last Updated : Mar 26, 2021, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.