ETV Bharat / state

African swine fever | കാസർകോട് വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി: കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ നിരോധിച്ചു - വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി

കാസർകോട് സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾക്ക് കലക്‌ടർ ഉത്തരവിട്ടു

African swine fever  African swine fever in Kasaragod  swine fever  ആഫ്രിക്കൻ പന്നിപ്പനി  പന്നിപ്പനി  വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി  കാസർകോട് ആഫ്രിക്കൻ പന്നിപ്പനി
African swine fever
author img

By

Published : Jul 15, 2023, 7:51 PM IST

കാസർകോട് : വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അഴിക്കാനിക്കൽ മഹേഷ് എന്ന കർഷകന്‍റെ ഫാമിലെ പന്നികൾക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചതായി ജില്ല മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്‌തത്. ഇതേ തുടർന്ന് ഫാമിന് 10 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപന തുടങ്ങിയ പ്രവർത്തനങ്ങൾ മൂന്ന് മാസത്തേക്ക് നിരോധിച്ചു.

പന്നിപ്പനിയെ തുടർന്ന് അടിയന്തര പ്രതിരോധ നടപടികൾക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്‌ടർ ഉത്തരവിട്ടു. രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കിയ ശേഷം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ അടിയന്തിരമായി കൊന്നൊടുക്കി മാനദണ്ഡങ്ങൾ പ്രകാരം മറവ് ചെയ്യുന്നതിനും, പ്രഭവ കേന്ദ്രത്തിന് പുറത്ത് 10 കി.മീ ചുറ്റളവിൽ രോഗ നിരീക്ഷണം ഏർപ്പെടുത്തുന്നതിനുമുള്ള നടപടി കാസർകോട് ജില്ല മൃഗ സംരക്ഷണ ഓഫീസർ സ്വീകരിക്കണമെന്ന് കലക്‌ടർ ഉത്തരവിൽ വ്യക്തമാക്കി. കർഷകന് നിയമപരമായി ലഭ്യമാകേണ്ട നഷ്‌ട പരിഹാരം നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.

രോഗ പ്രഭവ കേന്ദ്രത്തിന് 10 കി. മീ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്‌ഠം എന്നിവയുടെ കൈമാറ്റം ഉണ്ടാകുന്നില്ല എന്ന് വാഹന പരിശോധനയിലൂടെ പൊലീസ് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവുണ്ട്. രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടി പൂർത്തിയായാൽ ഉടൻ തന്നെ പരിസരം അണുവിമുക്തമാക്കുന്നതിനുള്ള നടപടി അഗ്നിശമന രക്ഷ വകുപ്പ് സ്വീകരിക്കും. മൃഗ സംരക്ഷണ വകുപ്പുമായി ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇൻസിഡന്‍റ് കമാണ്ടർ കൂടിയായ വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാറെ ചുമതലപ്പെടുത്തി.

also read : Swine flu| ഇടുക്കി ജില്ലയിൽ വീണ്ടും പന്നിപ്പനി, 43 പന്നികളെ ദയാവധത്തിന് വിധേയമാക്കി, ഒരാഴ്‌ചയ്‌ക്കിടെ ചത്തത് 170 എണ്ണം

ഇടുക്കിയിലും എറണാകുളത്തും പന്നിപ്പനി : ഈ മാസം മലയാറ്റൂർ നീലേശ്വരം പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ജില്ല കലക്‌ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം ഇടുക്കി ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 43 പന്നികളെയാണ് ദയാവധം നടത്തിയത്. വാത്തിക്കുടി പടമുഖം കദളിക്കാട്ട് ബീന ജോസഫിന്‍റെ പന്നികളെയാണ് അഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ദയാവധം ചെയ്‌തത്.

ബീനയുടെ 170 പന്നികൾ പനിപിടിച്ച് ചത്ത സാഹചര്യത്തിലാണ് മറ്റുള്ളവയെ കൊല്ലാൻ ഉത്തരവിട്ടത്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കാമാക്ഷി, വാത്തിക്കുടി, മരിയാപുരം വാഴത്തോപ്പ് തുടങ്ങിയ പഞ്ചായത്തുകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു.

also read : Swine Flu | ആഫ്രിക്കന്‍ പന്നിപ്പനി : എറണാകുളത്ത് ജാഗ്രതാനിര്‍ദേശം, മാംസ വില്‍പ്പനയ്ക്ക് നിയന്ത്രണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.