കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫിസിൽ ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബി. പ്രദീപ് കുമാർ മടങ്ങിയത്. മൊഴിയുടെ വിശദാംശങ്ങൾ ഇന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിക്കും. കേസിൽ കോടതിയുടെ അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.