ETV Bharat / state

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കുമാറിന് ജാമ്യം - നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ബേക്കൽ മലാംകുന്നു സ്വദേശിയായ വിപിൻലാലിനെ നേരിട്ടും ഫോൺ വഴിയും കത്തു വഴിയും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നടക്കമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

actress case  actress attack case  pradeep kumar got bail  പ്രദീപ് കുമാറിന് ജാമ്യം  നടിയെ ആക്രമിച്ച കേസ്  ഹോസ്‌ദുര്‍ഗ് കോടതി
മാപ്പുസാക്ഷിയെ ഭീഷണപ്പെടുത്തിയ സംഭവം; പ്രദീപ് കുമാറിന് ജാമ്യം
author img

By

Published : Dec 1, 2020, 3:20 PM IST

കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജയിലിൽ കഴിയുന്ന ബി. പ്രദീപ്‌ കുമാറിന് ഉപാധികളോടെ ജാമ്യം. ഹോസ്‌ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിസംബർ എട്ടിന് റിമാൻഡ് കാലാവധി അവസാനിക്കും മുമ്പേയാണ് ജാമ്യം ലഭിച്ചത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും എന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. കാസർകോട് സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നവംബർ 24നാണ് കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയിലെ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിനോട് ചേർന്ന വീട്ടിൽവെച്ചു അറസ്റ്റ് ചെയ്ത പ്രദീപിനെ അന്ന് രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

പിന്നീട് നാല് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചെങ്കിലും അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങൾ ഒന്നും തന്നെ ഇയാളിൽ നിന്നും ലഭിച്ചിരുന്നില്ല. അന്വേഷണ സംഘത്തോട് നിസഹകരിച്ച പ്രദീപ് പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്ത താല്പര്യക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നടക്കമുള്ള ഉപാധികളോടെ പ്രദീപ്‌ കുമാറിന് ജാമ്യം അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ബേക്കൽ മലാംകുന്നു സ്വദേശിയായ വിപിൻലാലിനെ നേരിട്ടും ഫോൺ വഴിയും കത്തു വഴിയും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. തിരുനെൽവേലി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് ഫോൺ വിളിച്ചതെന്നും കൊച്ചിയിലെ മൂന്നിടങ്ങളിൽ നിന്നാണ് കത്തയച്ചതെന്നും നേരത്തെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിപിൻ ലാലിന്‍റെ അമ്മാവൻ ജോലി ചെയ്യുന്ന ഷോ റൂമിലും പ്രദീപ് എത്തിയിരുന്നു. എന്നാൽ മറ്റൊരു പേരിലാണ് അവിടെ പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രദീപിനെ തിരിച്ചറിഞ്ഞത്. വിപിൻ ലാലിന്‍റെ അയൽവാസികളും ഇയാൾ താമസിച്ച ഹോട്ടല്‍ ജീവനക്കാരും പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.