ETV Bharat / state

കാസര്‍കോട് 57 പേര്‍ക്ക്‌ കൂടി കൊവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം - കാസര്‍കോട് 57 പേര്‍ക്കു കൂടി കൊവിഡ്;47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

5413 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 12 പേർ രോഗമുക്തരായി.

Covid  കാസര്‍കോട് 57 പേര്‍ക്കു കൂടി കൊവിഡ്;47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം  latest kasarkode
കാസര്‍കോട് 57 പേര്‍ക്കു കൂടി കൊവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
author img

By

Published : Jul 19, 2020, 10:13 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 47 പേരടക്കം ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറും വിദേശത്ത് നിന്ന് വന്ന നാലു പേരും രോഗ ബാധിതരായി. തലപ്പാടി അതിർത്തിയിൽ ജോലി ചെയ്ത പൊലീസുകാരനുള്‍പ്പെടെയാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. 12 പേർ രോഗമുക്തരായി. മധുര്‍ (രണ്ട്), ചെങ്കള (നാല്), മീഞ്ച(രണ്ട്), മഞ്ചേശ്വരം (12), പൊലീസ് ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് സ്വദേശി, കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍, പള്ളിക്കരയിലെ ആരോഗ്യ പ്രവവര്‍ത്തക, മംഗല്‍പാടി(ഏഴ്), ബദിയഡുക്ക, ചെമ്മനാട്, (അഞ്ച്), കുമ്പള സ്വദേശികൾക്കാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. മീഞ്ച (മൂന്ന്), മഞ്ചേശ്വരം (മൂന്ന്), അജാനൂർ, പടന്ന സ്വദേശികളുടെ രോഗ ഉറവിടം ലഭ്യമായിട്ടില്ല. കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന കോടോംബേളൂര്‍, ഉദുമ (രണ്ട്), മഞ്ചേശ്വരം (രണ്ട്), മംഗല്‍പാടി സ്വദേശികൾക്കും കുവൈത്തില്‍ നിന്ന വന്ന നീലേശ്വരം, സൗത്ത് അമേരിക്കയില്‍ നിന്ന് വന്ന മംഗല്‍പാടി, ഇറാനില്‍ നിന്ന് വന്ന മംഗല്‍പാടി, സിംഗപ്പൂരില്‍ നിന്ന് വന്ന തൃക്കരിപ്പൂര്‍ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. ചെമ്മനാട് (ആറ്‌), മഞ്ചേശ്വരം (മൂന്ന്), കാസർഗോഡ്, പള്ളിക്കര, കുമ്പള സ്വദേശികളാണ് കാസർഗോഡ് മെഡിക്കൽ കോളജ്, ഉദയഗിരി കൊവിഡ്‌ ട്രീറ്റ്‌മെന്‍റ്‌ സെന്‍റർ എന്നിവിടങ്ങളിൽ നിന്നും രോഗമുക്തരായത്. നിലവിൽ 337 പേർ വിവിധ ഇടങ്ങളിൽ ചികിത്സയിലാണ്. 5413 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.