കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ 132ാം പ്ലോട്ടിൽ താമസിക്കുന്ന ബാബു - സിന്ധു ദമ്പതികളുടെ മകൻ ബിബീഷ് (18) ആണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. ബിബീഷും രണ്ട് സുഹൃത്തുക്കളും ചേർന്ന് വൈകുന്നേരം കടയിൽ പോയിരുന്നു. തന്‍റെ പശുക്കിടാവിനെ കെട്ടണം എന്ന് പറഞ്ഞ് ബിബീഷ് വേഗത്തിൽ വരികയായിരുന്നു. ഇതിനിടയിലാണ് മേഖലയിൽ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയ വനം വകുപ്പ് അധികൃതര്‍ ബിബീഷ് വീണുകിടക്കുന്നതായി കണ്ടത്. ഉടനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം; യുവാവ് മരിച്ചു - കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
ശനിയാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം