കണ്ണൂർ: കെ സുധാകരനെതിരെ കണ്ണൂർ ഡിസിസി ഓഫിസിന് സമീപം പോസ്റ്റർ. 'കോൺഗ്രസിനെ ആർഎസ്എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക', 'ആർഎസ്എസ് ശാഖയ്‌ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം', 'ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരൻ കോൺഗ്രസിന്‍റെ ശാപം' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
യൂത്ത് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പോസ്റ്റർ പതിച്ചുങ്കിലും നിമിഷങ്ങൾക്കകം അത് എടുത്ത് മാറ്റി.
Also read: 'സുധാകരന്‍റെ പ്രസ്‌താവന ക്ഷീണമുണ്ടാക്കി'; തിരുത്തല്‍ ആവശ്യപ്പെട്ട് കെ മുരളീധരന്‍