ETV Bharat / state

എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കുന്നിൽ ജിം ട്രെയ്‌നർ ആയ രഞ്ജിത്ത് ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ്

എംഡിഎംഎ  ഹാഷിഷ് ഓയിൽ  യുവാവ് അറസ്റ്റിൽ  Youth arrested  Youth arrested with MDMA and hashish oil  MDMA  hashish oil
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ
author img

By

Published : Oct 26, 2021, 7:09 PM IST

കണ്ണൂർ : അതിമാരക മയക്കുമരുന്നായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. 13 ഗ്രാം എംഡിഎംഎയും 5.960 ഗ്രാം ഹാഷിഷ് ഓയിലും സഹിതം കണ്ണൂർ വാരം സ്വദേശി ആർ.രഞ്ജിത്താണ് പിടിയിലായത്.

പള്ളിക്കുന്നിൽ ജിം ട്രെയ്‌നർ ആയ രഞ്ജിത്ത് ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഇ.എച്ച് ഷഫീക്കിന്‍റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന്‍റെ സമീപത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.

Also Read: 'മിനിമം ചാര്‍ജ് 12 ഉം വിദ്യാര്‍ഥികളുടേത് 6 ഉം ആക്കണം' ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

ബൈക്കിൽ എത്തിയ ഇയാളെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളും കൂട്ടാളികളും ഉള്ളതായും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എക്‌സൈസ് സംഘം അറിയിച്ചു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.