കണ്ണൂര്‍: ജില്ലയില്‍ സ്വാതന്ത്ര്യ ദിന പരേഡ് റിഹേഴ്‌സിലിനായി പോയ വനിത പൊലീസ് ഓഫീസർക്ക് ബൈക്ക് ഇടിച്ച് പരിക്ക്. കൊളവല്ലൂർ സ്റ്റേഷനിലെ ജിൻസിക്കാണ് സാരമായി പരിക്കേറ്റത്. ഇന്ന് (11.08.2022) വൈകുന്നേരമാണ് സംഭവം.
കണ്ണൂർ ടൗണ്‍ പൊലീസ് ഓഫീസിന് മുന്നിൽ നിന്ന് മൈതാനിയിലേക്ക് പോകുന്നതിനിടെ അമിത വേഗത്തിൽ വന്ന ഡിയോ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ സ്‌കൂട്ടർ യാത്രികനെ സിസിടിവി സഹായത്തോടെ പൊലീസ് പിടികൂടി. താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസാണ് അറസ്റ്റിലായത്.