കണ്ണൂർ: വനിതാ മേയറെ അക്രമിച്ചത് തെറ്റായിപ്പോയെന്ന പരാമർശം പോലും നടത്താൻ തയ്യാറാവാത്ത സിപിഎം ജില്ലാ നേതൃത്വം വിവരവും വിവേകവുമില്ലാതെ തരംതാഴ്‌ന്നെന്ന് കെ. സുധാകരൻ എം.പി. സമരങ്ങളും വാക്കേറ്റവും സ്വാഭാവികമാണെന്നും എന്നാൽ മേയറെ ആക്രമിച്ച സി.പി.എം കൗൺസിലർമാരുടെ നടപടി സ്ത്രീത്വത്തിനെതിരായ കടന്നാക്രമണമാണെന്നും എം.പി ആരോപിച്ചു. മേയറെ ശാരീരികമായി ആക്രമിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും കൗൺസിലർമാർ ഗുണ്ടായിസം നടത്തിയത് അപമാനകരമാണെന്നും എം.പി കണ്ണൂരിൽ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന്‍റെ പേരിൽ പുരുഷ കൗൺസിലർമാർ കാട്ടിക്കൂട്ടിയ കോപ്രായത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ശരിവെച്ചു. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.കിരാതമായ അക്രമം ജനങ്ങൾക്കുമുന്നിൽ വികാരപരമായി കത്തിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുമെന്നും കെ സുധാകരൻ എംപി. കൂട്ടിച്ചേർത്തു.