കണ്ണൂർ: കണ്ണൂർ ആറളത്ത് കാട്ടാനകൾ ഓടിച്ചതോടെ മരത്തിൽ അഭയം തേടി നാട്ടുകാരും വനപാലകരും. ഞായറാഴ്‌ച (11/9/2022) രാവിലെ ആറുമണിയോടെ കാട്ടിൽനിന്ന് ആറളം ജനവാസകേന്ദ്രങ്ങളിൽ എത്തിയ രണ്ട് ആനകൾ ഒരു ദിവസം മുഴുവൻ പ്രദേശത്തെ ഭീതിയിൽ ആഴ്ത്തുകയായിരുന്നു. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ബാബുവാണ് ആനയെ കണ്ടത്.
തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാട്ടിലേക്ക് അയച്ചത്. ആനയുടെ പരാക്രമണത്തെ തുടർന്ന് സ്വയരക്ഷക്കായി മരത്തിൽ കയറിയ വനപാലകരുടെയും നാട്ടുകാരുടെയുെം ദൃശ്യങ്ങൾ പ്രചരിച്ചു.